ഇനി ഭൂമിയിലിരുന്നെടുക്കാം ' ബഹിരാകാശ സെല്‍ഫി' ; സെല്‍ഫി ആപ്പുമായി നാസ

ആകാശഗംഗയുടെ നടുക്ക് നിന്നൊരു സെല്‍ഫിയോ, ഓറിയോണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നോ സെല്‍ഫി എടുക്കാനാവുമെന്നാണ് നാസ പറയുന്നത്.
ഇനി ഭൂമിയിലിരുന്നെടുക്കാം ' ബഹിരാകാശ സെല്‍ഫി' ; സെല്‍ഫി ആപ്പുമായി നാസ

സെല്‍ഫിപ്രേമികള്‍ക്ക് ഇനി ബഹിരാകാശത്ത് നിന്നും വേണമെങ്കില്‍ സെല്‍ഫി എടുക്കാം! നാസയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ആകാശഗംഗയുടെ നടുക്ക് നിന്നൊരു സെല്‍ഫിയോ, ഓറിയോണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നോ സെല്‍ഫി എടുക്കാനാവുമെന്നാണ് നാസ പറയുന്നത്.

ഇതിനും പുറമേ  ട്രാപിസ്റ്റ്-1 പ്ലാനറ്ററി സ്റ്റേഷനിലേക്ക് വിര്‍ച്വലായി ഒരു വിനോദയാത്ര കൂടി പോവാമെന്നാണ് നാസ വെളിപ്പെടുത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി കണ്ടെത്തിയ ഏക ഗ്രഹമാണ് ട്രാപിസ്റ്റ്-1. ആകാശ ദൂരദര്‍ശിനിയായ സ്പിറ്റ്‌സര്‍ വിക്ഷേപണത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നാസ ഈ ആപ്പ് പുറത്തിറക്കിയത്. 

ഐഫോണ്‍  ഉപയോഗിക്കുന്നവര്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകളിലും ആപ്പ് ലഭ്യമാകും. സെല്‍ഫി എടുത്ത ശേഷം ആപ്പ് ഉപയോഗിച്ച് പശ്ചാത്തലം മാറ്റാമെന്നതാണ് സെല്‍ഫി ആപ്പിന്റെ സവിശേഷത. സ്പിറ്റ്‌സര്‍ എടുത്ത എല്ലാ സ്ഥലങ്ങളും സെല്‍ഫിക്ക് പശ്ചാത്തലമാക്കാം. ഗ്രഹങ്ങളിലെ ഇരുട്ടും, മങ്ങിയ വെളിച്ചവും ആപ്പുപയോഗിക്കുന്നതിലൂടെ സെല്‍ഫിയിലെത്തിക്കാം. 

വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നവര്‍ക്ക് ട്രാപിസ്റ്റിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്തുന്നതിനായി പ്രത്യേക വിആര്‍ ആപ്പും നാസ പുറത്തിറക്കിയിട്ടുണ്ട്. ഒക്യുലസ് സ്റ്റോറിലൂടെ ഇത് ഉടനെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിനും പുറമേ സ്പിറ്റ്‌സറിന്റെ യൂട്യൂബ് പേജില്‍ 360 വീഡോയോയും നാസ തയ്യാറാക്കിയിട്ടുണ്ട്.
 
ഭൂമി മുന്‍പ് എങ്ങനെയിരുന്നുവെന്നും ഇന്‍ഫ്രാ റെഡ് കിരണങ്ങളെ കുറിച്ച് പഠിക്കുന്നതിനുമായാണ് 2003 ല്‍ സ്പിറ്റ്‌സര്‍ ടെലസ്‌കോപ് നാസ വിക്ഷേപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com