ഇനി ബോയ്ഫ്രണ്ടിനെയും വാടകയ്‌ക്കെടുക്കാം; വിഷാദമകറ്റാന്‍ റെന്റ് എ ബോയ്ഫ്രണ്ട് ആപ്പ് 

ഇനി ബോയ്ഫ്രണ്ടിനെയും വാടകയ്‌ക്കെടുക്കാം; വിഷാദമകറ്റാന്‍ റെന്റ് എ ബോയ്ഫ്രണ്ട് ആപ്പ് 

പൂനൈയിലും മുംബൈയിലും ഇതിനോടകം ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു

ന്തിനും ഏതിനും ആപ്പുകള്‍ പിറക്കുന്ന കാലമാണെന്ന് പറയുമ്പോഴും ബോയ്ഫ്രണ്ടിനെ വാടകയ്‌ക്കെടുക്കാനായി ഒരു ആപ്പ് എന്ന് നിങ്ങള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ അതും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. വിഷാദരോഗമകറ്റാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ടകൊണ്ടാണ് റെന്റ് എ ബോയ്ഫ്രണ്ട് (ആര്‍എബിഎഫ്) എന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 

കൗശല്‍ പ്രകാശ് എന്ന 29കാരനാണ് റെന്റ് എ ബോയ്ഫ്രണ്ട് എന്ന ആപ്പിന് പിന്നില്‍. സ്വന്തം ജീവിതത്തില്‍ വിഷാദകാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നതാണ് പ്രകാശ് ഇത്തരത്തിലൊരു ആപ്പ് നിര്‍മിച്ചതിന് പിന്നിലെ പ്രധാന കാരണം. പൂനൈയിലും മുംബൈയിലും ഇതിനോടകം ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. വിഷാദം പിടിമുറുക്കിയിട്ടും ആളുകള്‍ എന്തുകരുതും എന്ന് ചിന്തിച്ച് മനശാസ്ത്രജ്ഞനെ സന്ദര്‍ശിക്കാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് ആപ്പ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രകാശ് അഭിപ്രായപ്പെടുന്നത്. 

എല്ലാവര്‍ക്കും ബോയ്ഫ്രണ്ടിനെ നല്‍കുന്നതോടെ രാജ്യത്തുനിന്ന് വിഷാദം എന്ന അവസ്ഥ ഇല്ലാതാക്കാനാകും എന്ന സങ്കല്‍പ്പമാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിച്ചത്. ലൈംഗിക ബന്ധമോ, സ്വകാര്യ സന്ദേശങ്ങള്‍ കൈമാറലോ ഒന്നുമല്ല ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രകാശ് പറയുന്നു. വിഷാദം അഭിമുഖീകരിക്കുന്നവര്‍ക്ക് വിളിക്കാനായി ഒരു ടോള്‍ ഫ്രീ നമ്പറും ആര്‍എബിഎഫ് ഒരുക്കിയിട്ടുണ്ട്. 500രൂപയ്ക്ക് 15മുതല്‍ 20മിനിറ്റുവരെ ദൈര്‍ഘ്യമുള്ള കോളുകള്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചുനല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com