ട്രെയിനില്‍ ഒരുനോട്ടം കണ്ടു, അവളെ കണ്ടെത്താന്‍ പിന്നെ 4000 പോസ്റ്ററുകള്‍, ഹ്രസ്വചിത്രം, 29 കാരന്റെ പ്രണയം വൈറല്‍ 

പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധയിടങ്ങളിലായി 4000 പോസ്റ്ററാണ് ബിസ്‌വജിത്ത് പോഡര്‍ പതിപ്പിച്ചത്
ട്രെയിനില്‍ ഒരുനോട്ടം കണ്ടു, അവളെ കണ്ടെത്താന്‍ പിന്നെ 4000 പോസ്റ്ററുകള്‍, ഹ്രസ്വചിത്രം, 29 കാരന്റെ പ്രണയം വൈറല്‍ 

കൊല്‍ക്കത്ത:  പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന വാചകം പറഞ്ഞു പഴകിയതാണ്. എന്നാല്‍ ഇപ്പോഴും ഈ വാചകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന രസകരമായ സംഭവം ഇതൊടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ്.

ട്രെയിനില്‍ കണ്ട പെണ്‍കുട്ടിയില്‍ അനുരക്തയായി.തുടര്‍ന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ചെയ്ത കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധയിടങ്ങളിലായി 4000 പോസ്റ്ററാണ് ബിസ്‌വജിത്ത് പോഡര്‍ പതിപ്പിച്ചത്. ഇത് പോരാതെ ഏഴു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഹ്രസ്വചിത്രവും ഈ 29കാരന്‍ നിര്‍മ്മിച്ചു. 

സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പിലെ ക്ലര്‍ക്കാണ് ബിസ്‌വജിത്ത് പോഡര്‍.കഴിഞ്ഞ കുറെ നാളുകളായി ജോലി കഴിഞ്ഞാല്‍ ട്രെയിന്‍ യാത്ര ചെയ്യുക എന്നത് ഇദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. ഹൗറയില്‍ നിന്നും ആറു സ്‌റ്റോപ്പുകള്‍ അകലെയുളള കോന്‍നഗറിലേക്കാണ് പോഡര്‍ സ്ഥിരമായി പോകുന്നത്. അപ്പോള്‍ എന്തിന് എന്ന ചോദ്യം ഉയര്‍ന്നുവരാം. ഉത്തരം ലളിതം. ജൂലൈയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ പെണ്‍കുട്ടി വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കാത്തിരിപ്പ്. പെണ്‍കുട്ടിയെ അവസാനമായി കണ്ട റെയില്‍വേ സ്റ്റേഷനിലാണ് തന്റെ സ്വപ്നകാമുകിയെ പ്രതീക്ഷിച്ചുളള പോഡറിന്റെ കാത്തിരിപ്പ്. പെണ്‍കുട്ടിയെ കണ്ട ദിവസം ധരിച്ചിരുന്ന ടീ ഷര്‍ട്ടാണ് വേഷം. ദിവസങ്ങള്‍ ഒരുപാട് കടന്നുപോയിട്ടും അവളെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയാത്തതിലുളള നിരാശയും പോഡര്‍ മറിച്ചുവെയ്ക്കുന്നില്ല.

കോനനഗര്‍ മുതല്‍ ബാലി വരെയുളള പ്രദേശത്താണ് തന്റെ ഫോണ്‍നമ്പറും ചിത്രവും യൂട്യൂബ് ലിങ്കും സഹിതമുളള പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. എങ്ങനെ താന്‍ അവളില്‍ അനുരക്തയായി എന്ന് വ്യക്തമാക്കുന്ന ഹ്രസ്വചിത്രമാണ് ഇദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ യൂട്യൂ്ബ് ലിങ്കാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.

എല്ലാവരും തന്നെ ഭ്രാന്തനായി ചിത്രീകരിക്കുമ്പോഴും ആദ്യ ദര്‍ശനത്തില്‍ തന്നെ പ്രേമം തോന്നിയ പെണ്‍കുട്ടിയെ വിടാന്‍ പോഡര്‍ തയ്യാറല്ല. ജൂലൈ 23നാണ് കുടുംബത്തിനൊടൊപ്പം പെണ്‍കുട്ടി ട്രെയിനില്‍ കയറിയതെന്ന് പോഡര്‍ പറയുന്നു. ട്രെയിനില്‍ തന്റെ സീറ്റിന് നേരെ എതിര്‍വശത്താണ് പെണ്‍കുട്ടി ഇരുന്നത്. തന്റെ തുടര്‍ച്ചയായിട്ടുളള നോട്ടം ആ പെണ്‍കുട്ടി ശ്രദ്ധിക്കുന്നതായി തനിക്ക് മനസിലായെന്നും യുവാവ് മനസുതുറക്കുന്നു. തന്റെ അനുഭവങ്ങള്‍ അതേപ്പോലെയാണ് ഹ്രസ്വചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം കാണാന്‍ സാധിച്ചാല്‍ തന്നെ ഉടന്‍ കോണ്‍ടാക്റ്റ് ചെയ്യണമെന്നുളള അഭ്യര്‍ത്ഥനയാണ് ചിത്രത്തിന്റെ അവസാന സീന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com