'ഒരു നിമിഷം മാറിയിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു'; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd December 2018 03:28 PM |
Last Updated: 02nd December 2018 03:28 PM | A+A A- |

ആംസ്റ്റര്‍ഡാം: എപ്പോഴും അപകടം പതുങ്ങിയിരിക്കുന്ന സ്ഥലമാണ് ആളില്ലാ ലെവല്‍ ക്രോസുകള്‍. ആളില്ലാ ലെവല്‍ ക്രോസില്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഒരു യുവാവ് രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആളില്ലാ ലെവല്‍ ക്രോസുകളിലെ അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുന്നതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് റെയില്‍വേ വിഭാഗമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്.
റെയില്‍വേയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'പ്രോ റെയില്‍' എന്ന സര്‍ക്കാര്‍ സംഘടനയാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്. നെതര്‍ലന്‍ഡ്‌സിലെ ഒരു ആളില്ലാ ലെവല്‍ക്രോസില്‍ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്.
സൈക്കിളോടിച്ച് ലെവല്‍ക്രോസ്സില്‍ എത്തിയ യുവാവ് ദൂരെ നിന്ന് വരുന്ന ഗുഡ്‌സ് ട്രെയിന്‍ കാണുന്നു. അത് പോകട്ടെ എന്ന് വിചാരിച്ച് കാത്തുനില്‍ക്കുന്നു. അതിന് ശേഷം നടക്കുന്ന കാര്യങ്ങളുമാണ് വീഡിയോയില്‍ ഉളളത്.
ട്രെയിന്‍ ഒന്ന് നീങ്ങിയതും ലെവല്‍ ക്രോസ്സ് ഉയരുന്നുണ്ടോ എന്ന് പോലും നോക്കാതെ സൈക്കിളുമായി യുവാവ് മുന്നോട്ടുപോകുന്നു. എതിര്‍ദിശയില്‍ നിന്ന് വരുന്ന ട്രെയിന്‍ കാണാതെ മുന്നോട്ടുപോകുന്ന യുവാവ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.