'പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിത അതിഥിയായി എത്തി' ; ഇപ്പോള്‍ പ്രിയപ്പെട്ട കൂട്ടുകാരന്‍ ( വീഡിയോ) 

ചൈനയിലെ ഫുയാങ്ങിലെ സാന്‍ചലൂ പൊലീസ് സ്റ്റേഷനിലാണ് സംഭവം
'പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിത അതിഥിയായി എത്തി' ; ഇപ്പോള്‍ പ്രിയപ്പെട്ട കൂട്ടുകാരന്‍ ( വീഡിയോ) 

ലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറിയാല്‍ ഓടിച്ചു വിടുന്നതാണ് പതിവുരീതി. ഇവിടെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ നായ്ക്കുട്ടി സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്.

ചൈനയിലെ ഫുയാങ്ങിലെ സാന്‍ചലൂ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ടെഡി ബിയറിനോട് രൂപസാദൃശ്യം തോന്നുന്ന നായ്ക്കുട്ടിയാണ് ഒരു സുപ്രഭാതത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ദിവസങ്ങള്‍ക്കുളളില്‍ പൊലീസുകാരുടെ ഓമനയായി മാറിയ നായ്ക്കുട്ടിക്കായി സ്റ്റേഷനില്‍ കിടക്ക ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇതിനിടെ ഇതിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുളള അന്വേഷണവും സമാന്തരമായി നടന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ ഇതിനെ ഏറ്റെടുത്തിരിക്കുകയാണ് പൊലീസുകാര്‍. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com