റേസിങ് കാറില്‍ വരനും വധുവും മുഖാമുഖം, പിന്നീട് ഒരു ഡ്രൈവ്; ഫോര്‍മുല വണ്‍ ട്രാക്കിലെ ആദ്യ വിവാഹ വീഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2018 11:26 PM  |  

Last Updated: 06th December 2018 11:26 PM  |   A+A-   |  

 

അബുദാബി: ഫോര്‍മുല വണ്‍ ട്രാക്കില്‍ ആദ്യമായി ചിത്രീകരിച്ച വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഈ വര്‍ഷം എഫ്1 ചാമ്പ്യന്‍ഷിപ്പ് നടന്ന അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടിലാണ് മലയാളികളായ യഹിയയുടേയും ഫെമിനയുടേയും വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്. 

ഇതിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍മുല1 സ്‌റ്റൈലിലാണ് ചിത്രീകരണം. വിങ്‌സ് മീഡിയയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.