എവിടെ നിന്നോ ഇഴഞ്ഞെത്തി, കടിക്കാന്‍ ചാടിവീണു, ധൈര്യം കൈവിടാതെ ആറടി നീളമുളള പാമ്പിനെ ഭിന്നശേഷിക്കാരന്‍ ചവിട്ടിപിടിച്ചു; വീഡിയോ വൈറല്‍ 

വടക്കന്‍ തായ്‌ലാന്‍ഡിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ്  സംഭവം
എവിടെ നിന്നോ ഇഴഞ്ഞെത്തി, കടിക്കാന്‍ ചാടിവീണു, ധൈര്യം കൈവിടാതെ ആറടി നീളമുളള പാമ്പിനെ ഭിന്നശേഷിക്കാരന്‍ ചവിട്ടിപിടിച്ചു; വീഡിയോ വൈറല്‍ 

വിടെനിന്നോ ഇഴഞ്ഞെത്തി, കടിക്കാന്‍ ചാടിവീണ പാമ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളായിരിക്കും ഭിന്നശേഷിക്കാരന്റെ മനസില്‍ നിറയെ. എന്നാല്‍ ധൈര്യം കൈവിടാതെ പാമ്പിനെ വരുതിയിലാക്കാന്‍ കഴിഞ്ഞത് യുവാവിന് ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ടാകും. ഒരേ സമയം ഭിന്നശേഷിക്കാരന് ഞെട്ടലും ആത്മവിശ്വാസവും പകര്‍ന്ന നിമിഷങ്ങളുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വടക്കന്‍ തായ്‌ലാന്‍ഡിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ്  സംഭവം. ആറടിയോളം നീളുമുള്ള പാമ്പാണ് ഭിന്നശേഷിക്കാരനായ യുവാവിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. ഇയാള്‍ ഓഫിസിലേക്ക് നോക്കിയിരുന്നതിനാല്‍ പാമ്പ് വരുന്നത് കണ്ടിരുന്നില്ല. കാലിന് സമീപം എത്തിയപ്പോഴാണ് ഇദ്ദേഹം ശ്രദ്ധിക്കുന്നത്. ഭയന്നുപോയെങ്കിലും തന്റെ ശേഷിക്കുറവുള്ള കാല് ഉപയോഗിച്ച് പാമ്പിനെ ചവിട്ടിപ്പിടിക്കുകയായിരുന്നു. പാമ്പ് ആദ്യം കുതറി കാലില്‍ ചുറ്റിപ്പിടിച്ചെങ്കിലും തലയില്‍ തന്നെ ചവിട്ടിപ്പിടിച്ചിരുന്നതിനാല്‍ പാമ്പിന് ഇയാളെ കടിക്കാന്‍ പറ്റിയില്ല. ഒടുവില്‍ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ കയ്യിലെടുത്ത് അകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. 

പൊലീസുകാരന്‍ എത്തിയപ്പോള്‍ കയ്യില്‍ പാമ്പുമായി നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ഇങ്ങോട്ടു കൊണ്ടുവരാതെ പുറത്തേയ്ക്ക് പോകാന്‍ ഭയന്നുപോയ പൊലീസുകാരന്‍ ഇയാളോട് ആവശ്യപ്പെട്ടു. എനിക്ക് ഇതിനെ ഇവിടുന്നറ കിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും  പൊലീസുകാരന്‍ വേഗം പാമ്പിനെ പുറത്തുകൊണ്ടുവിടാനാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ ചിരിയോടെ ഈ യുവാവ് പാമ്പിനെ പുറത്തേക്ക് കൊണ്ടുപോയി സ്വതന്ത്ര്യനാക്കി. പൊലീസ് സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരമായിരിക്കുകയാണ് ഈ യുവാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com