ആദ്യം കണ്‍പീലികള്‍ ഇളക്കി മാറ്റി, പിന്നെ മൂക്ക്, കണ്ണുകളിലെ ലെൻസ്, ഒടുവിൽ ലിപ്‌സ്റ്റിക്കും; വീഡിയോ വമ്പൻ ഹിറ്റായി

അത്തരമൊരു മെയ്ക്കപ്പ് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്
ആദ്യം കണ്‍പീലികള്‍ ഇളക്കി മാറ്റി, പിന്നെ മൂക്ക്, കണ്ണുകളിലെ ലെൻസ്, ഒടുവിൽ ലിപ്‌സ്റ്റിക്കും; വീഡിയോ വമ്പൻ ഹിറ്റായി

ക്വാലാലംപൂർ: മെയ്ക്കപ്പിന്റെ സാധ്യതകൾ ഇന്ന് അനന്തമാണ്. ഒരു എഡിറ്റിങിന്റേയും ആവശ്യമില്ലാതെ തന്നെ ഒരു മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന് ആളുകളുടെ രൂപം തന്നെ മാറ്റാന്‍ കഴിയും. അത്തരമൊരു മെയ്ക്കപ്പ് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്. മലേഷ്യന്‍ ബ്യൂട്ടിവ്‌ളോഗറും ഇന്‍സ്റ്റഗ്രാമില്‍ 51,000 ഫോളോവേഴ്‌സുമുള്ള അഖിരസ്ലാഹ്  പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്. 

പൂര്‍ണമായും മെയ്ക്കപ്പില്‍ എത്തി ഓരോന്നായി നീക്കം ചെയ്തു കൊണ്ടാണ് അഖിരസ്ലാഹ് ഫോളോവേഴ്‌സിനെ അമ്പരപ്പിച്ചത്. മനോഹരമായ മൂക്കും ചൂണ്ടുകളും കണ്‍പീലിയുമായി എത്തിയ അഖിരസ്ലാഹ് തന്റെ മെയ്ക്കപ്പുകള്‍ ഓരോന്നായി നീക്കം ചെയ്തു തുടങ്ങി. ആദ്യം കണ്‍പീലികള്‍ അടര്‍ത്തി മാറ്റി. പിന്നെ ഉയര്‍ന്ന മൂക്ക് ഇളക്കി മാറ്റി. പിന്നെ കണ്ണുകളിലെ ലെന്‍സ് നീക്കം ചെയ്തു. ശേഷം ലിപ്‌സ്റ്റിക്കും മുഖത്തെ മറ്റു മെയ്ക്കപ്പുകളും തുടച്ചു നീക്കി അഖിരസ്ലാഹ് സ്വാഭാവിക സൗന്ദര്യത്തിലേക്ക് തിരിച്ചെത്തുന്നു.  

മെയ്ക്കപ്പിന്റെ സാധ്യതകള്‍ അതിരുകളില്ലാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണെന്ന് കുറിച്ചു കൊണ്ട് പലരും വീഡിയോ പങ്കുവച്ചു. ഇന്‍സ്റ്റ്രഗാം കൂടാതെ അഖിരസ്ലാഹ് ഒരു യൂട്യൂബര്‍ കൂടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com