തത്തമ്മയുള്ള വീട്ടില്‍ ആമസോണ്‍ അലക്‌സ വാങ്ങരുതേ! ഉടമ വീട്ടിലില്ലാത്തപ്പോള്‍ ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തത്ത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2018 05:19 PM  |  

Last Updated: 17th December 2018 05:19 PM  |   A+A-   |  

parrot

ടമസ്ഥന്റെ ആമസോണ്‍ അലക്‌സ ഉപയോഗിച്ച് ഇഷ്ട വിഭവങ്ങളടക്കം ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് തത്ത. റോക്കോ എന്ന ആഫ്രിക്കന്‍ തത്തയാണ് തണ്ണിമത്തനും, മുന്തിരിയും ഐസ്‌ക്രീമുമടക്കമുള്ള സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. ഇതോടൊപ്പം ബള്‍ബ്, പട്ടം തുടങ്ങിയവയും ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ താന്‍ ഷോപ്പിങ് ലിസ്റ്റ് കണ്ട് ഞെട്ടിപ്പോയെന്നാണ് റോക്കോയുടെ ഉടമ മരിയന്‍ വെസ്‌ന്യൂവ്‌സ്‌കി പറയുന്നത്‌. ഉടന്‍ തന്നെ ലിസ്റ്റിലുണ്ടായിരുന്നവ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു മരിയന്‍. ആളുകളുടെ സംസാരം അനുകരിക്കാന്‍ കഴിയുന്നവയാണ് ആഫ്രിക്കന്‍ തത്തകള്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ. ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനം വഴി മനുഷ്യരുമായി സംവദിക്കാന്‍ വരെ പര്യാപ്തമാണ് ഇവ. 

ഇതിനുമുന്‍പും റോക്കോയുടെ സംസാരം പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്. ബെര്‍ക്ക്‌ഷെയറിലെ മൃഗ സംരക്ഷണ കേന്ദ്രത്തിലായിരുന്ന റോക്കോയെ അവിടെ നിന്ന് മാറ്റിയതിന് പിന്നിലെ കാരണവും സംസാരരീതി തന്നെയാണ്. റോക്കോ മോശം ഭാഷ ഉപയോഗിക്കുന്നത് മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങിയതാണ് കാരണം. 

മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയായ മാരിയണ്‍ റോക്കോയെ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ ഈ സ്വഭാവരീതി മാറ്റിനിര്‍ത്തിയാല്‍ റോക്കോ വളരെ ഇണക്കമുള്ള തത്തയാണെന്നും താന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ പ്രണയഗാനങ്ങള്‍ പാടി നല്‍കാറുണ്ടെന്നും നൃത്തം ചെയ്യാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന