നാട്ടുകാരെ ഞെട്ടിച്ച് റോഡ് നിറയെ പണം; കാശ് വാരാന്‍ ആളുകള്‍ വണ്ടി നിര്‍ത്തി റോഡില്‍ ഇറങ്ങി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2018 12:44 PM  |  

Last Updated: 18th December 2018 12:44 PM  |   A+A-   |  

cash

 

ന്യൂജേഴ്‌സി; രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ റോഡു നിറയെ പണം കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. പറയേണ്ട കാര്യമുണ്ടോ, എല്ലാ തിരക്കുകളും മാറ്റിവെച്ച് കാറില്‍ നിന്ന് ചാടി പുറത്തിറങ്ങി കാശ് വാരാന്‍ തുടങ്ങില്ലേ. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലും ഇതുതന്നെയാണ് ഉണ്ടായത്. അവസാനം വീണുകിടക്കുന്ന പണം അപകടം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന് വരെ സ്ഥലത്ത് എത്തേണ്ടതായി വന്നു. 

കഴിഞ്ഞദിവസം ന്യൂജേഴ്‌സിയിലെ ആളുകള്‍ക്കാണ് ക്രിസ്തുമസ് സമ്മാനം എത്തിയത്. സമ്മാനം പെറുക്കാനായി നാട്ടുകാര്‍ മുഴുവന്‍ റോഡില്‍ ഇറങ്ങിയതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി. പലരും റോഡിന് നടക്ക് വണ്ടി നിര്‍ത്തിയാണ് പണം വാരാന്‍ ഇറങ്ങിയത്. ഇതോടെ അപകടങ്ങള്‍ ഉണ്ടാവുകയായിരുന്നു. 

ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനങ്ങളില്‍ നിന്നിറങ്ങി പണം പെറുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.