ശനിയുടെ വിസ്മയ വളയങ്ങള്‍ മായുന്നു? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ

ശനിയുടെ വിസ്മയ വളയങ്ങള്‍ അതിവേഗം മാഞ്ഞു കൊണ്ടിരിക്കുന്നതായി നാസയുടെ കണ്ടെത്തല്‍.ഇങ്ങനെ പോയാല്‍ അടുത്ത 10 കോടി വര്‍ഷങ്ങള്‍ കഴിയുന്നതോടെ വളയങ്ങളില്ലാത്ത ശനിയാവും ദൃശ്യമാവുകയെന്നും 
ശനിയുടെ വിസ്മയ വളയങ്ങള്‍ മായുന്നു? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ

വാഷിങ്ടണ്‍ : ശനിയുടെ വിസ്മയ വളയങ്ങള്‍ അതിവേഗം മാഞ്ഞു കൊണ്ടിരിക്കുന്നതായി നാസയുടെ കണ്ടെത്തല്‍. ഗ്രഹത്തിന്റെ കാന്തിക പ്രഭാവത്തില്‍പ്പെടുന്നതോടെ വളയങ്ങള്‍ പൊടി നിറഞ്ഞ മഞ്ഞുമഴയായി മാറി അപ്രത്യക്ഷമാകുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇങ്ങനെ പോയാല്‍ അടുത്ത 10 കോടി വര്‍ഷങ്ങള്‍ കഴിയുന്നതോടെ വളയങ്ങളില്ലാത്ത ശനിയാവും ദൃശ്യമാവുകയെന്നും നാസ പറയുന്നു. 

ഒന്‍പത് വളയങ്ങളും മൂന്ന് അര്‍ധ വളയങ്ങളുമാണ് ശനിക്ക് ചുറ്റുമുള്ളത്. മഞ്ഞും പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപ്പെട്ടതാണ് ഈ വിസ്മയ വളയങ്ങള്‍. 

(കസീനി അയച്ച ശനിയുടെ ചിത്രം)
 

ഒളിമ്പിക് നീന്തല്‍മത്സരം നടക്കുന്ന പൂള്‍ നിറയ്ക്കാനാവശ്യമായ അത്രയും വെള്ളം ശനിയില്‍ ഇപ്പോള്‍ നടക്കുന്ന ഈ ' വളയമഴ' പ്രതിഭാസത്തില്‍ ഉണ്ടാകുന്നുവെന്നാണ് ശാസ്ത്രജ്ഞനായ ജെയിംസ് ഒഡോണോഗ് പറയുന്നത്. വളയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വസ്തുക്കള്‍ ശനിയുടെ മധ്യരേഖയിലേക്ക്
പതിക്കുന്നതായി നാസയുടെ 'കസീനി' കണ്ടെത്തിയിരുന്നു. 

ശനിയെ ആകര്‍ഷകമാക്കുന്ന ഈ വിസ്മയ വളയങ്ങള്‍ ആദ്യം മുതലേ ഉള്ളതാണോ അതോ പില്‍ക്കാലത്ത് രൂപപ്പെട്ടതാണോയെന്ന പഠനം ശാസത്രജ്ഞന്‍മാര്‍ ദീര്‍ഘനാളായി നടത്തി വരുന്നതാണ്. വളയങ്ങള്‍ അപ്രത്യക്ഷമാകുന്നത് കണ്ടെത്തിയതോടെ 10 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാകാം വളയങ്ങള്‍ രൂപപ്പെട്ടതെന്ന നിഗമനത്തിലേക്കാണ് നാസ നീങ്ങുന്നത്.

ഗലീലിയോ ആണ് ശനിക്ക് ചുറ്റും വളയങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. ക്രിസ്റ്റിയന്‍ ഹൈഗന്‍സാണ് ഈ വളയങ്ങളെ കുറിച്ച് ആദ്യമായി വിശദീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com