ഡ്രൈവര്‍ ഉറങ്ങിപ്പോയി, ബിഎംഡബ്ല്യൂ റോഡിലെ കൈവരിയിലിടിച്ച് പറന്നുയര്‍ന്നു, ടണലിന്റെ മുകളിലിടിച്ച് താഴേക്കും ; ശ്വാസം നിലയ്ക്കും ഈ വീഡിയോ കണ്ടാല്‍!

ബിഎംഡബ്യു ഏറെക്കുറെ തകര്‍ന്നെങ്കിലും ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റുള്ളൂ. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ്
ഡ്രൈവര്‍ ഉറങ്ങിപ്പോയി, ബിഎംഡബ്ല്യൂ റോഡിലെ കൈവരിയിലിടിച്ച് പറന്നുയര്‍ന്നു, ടണലിന്റെ മുകളിലിടിച്ച് താഴേക്കും ; ശ്വാസം നിലയ്ക്കും ഈ വീഡിയോ കണ്ടാല്‍!

ബ്രാറ്റിസ്ലാവ: സിനിമ തോല്‍ക്കുന്ന രംഗങ്ങളാണ് സ്ലൊവാക്യയിലെ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. അത്യാവശ്യം നല്ല വേഗതയിലെത്തിയ കാറ് തുരങ്കത്തിലേക്ക് കയറുന്നതിന് മുമ്പുള്ള കൈവരിയില്‍ ഇടിച്ചതിന് ശേഷം പൊങ്ങി മുകളില്‍ ഇടിച്ച് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 20 ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബോറിക് ടണലിന് സമീപം അപകടമുണ്ടായത്. പ്രാഥമിക ചികിത്സകള്‍ നല്‍കി 44 കാരനായ ഡ്രൈവറെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

ബിഎംഡബ്ല്യൂ ഏറെക്കുറെ തകര്‍ന്നെങ്കിലും ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റുള്ളൂ. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 20 ലക്ഷം ആളുകളാണ് പൊലീസ് പങ്കുവച്ച ഈ വീഡിയോ ഇതിനകം കണ്ടത്. 

അപകടത്തിന് ശേഷമുള്ള കാറിന്റെ രൂപവും ഇടിയുടെ ദൃശ്യങ്ങളും കാണുന്നവര്‍ ഡ്രൈവര്‍ രക്ഷപെടുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കില്ലെന്നാണ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com