തണുത്തുറഞ്ഞ് ചൊവ്വയിലൊരു ഭീമന്‍ ഗര്‍ത്തം; ചുവപ്പന്‍ ഗ്രഹം ഇനിയും ഞെട്ടിച്ചേക്കാമെന്ന് ശാസ്ത്രലോകം

82 കിലമീറ്റര്‍ വീതിയുള്ള ഐസ് ഗര്‍ത്തത്തിന് 2 കിലോമീറ്റര്‍ ആഴമുണ്ടെന്നും ഇസ കണക്കുകൂട്ടുന്നു. സോവിയറ്റ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ പിതാവായ കൊറോലേവിന്റെ പേരാണ് ഈ ഐസ് ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത്.
തണുത്തുറഞ്ഞ് ചൊവ്വയിലൊരു ഭീമന്‍ ഗര്‍ത്തം; ചുവപ്പന്‍ ഗ്രഹം ഇനിയും ഞെട്ടിച്ചേക്കാമെന്ന് ശാസ്ത്രലോകം

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് തിരിച്ചറിഞ്ഞത് ശാസ്ത്ര ലോകത്തിന് നല്‍കിയ സന്തോഷം ചെറുതൊന്നും ആയിരുന്നില്ല. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തണുത്തുറഞ്ഞ ഗര്‍ത്തത്തിന്റെ ചിത്രം പുറത്ത് വിട്ടതോടെ ഗവേഷകര്‍ കൂടുതല്‍ പ്രതീക്ഷയിലാണ്. 82 കിലമീറ്റര്‍ വീതിയുള്ള ഐസ് ഗര്‍ത്തത്തിന് 2 കിലോമീറ്റര്‍ ആഴമുണ്ടെന്നും ഇസ കണക്കുകൂട്ടുന്നു. ചൊവ്വയുടെ വടക്ക് ഭാഗത്തെ താഴ്ന്ന പ്രദേശത്താണ് അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് ശേഷം രൂപപ്പെടുന്നത് പോലുള്ള ഗര്‍ത്തവും അതിനുള്ളില്‍ ഐസും കണ്ടെത്തിയത്. ഇത് മഞ്ഞല്ലെന്നും ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സോവിയറ്റ് ബഹിരാകാശ
സാങ്കേതിക വിദ്യയുടെ പിതാവായ കൊറോലേവിന്റെ പേരാണ് ഈ ഐസ് ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത്. 

കോള്‍ഡ് ട്രാപ്പെന്ന പ്രതിഭാസമാണ് കൊറോലേവിന്റെ രൂപീകരണത്തിന് പിന്നില്‍. ഐസിന് മീതെ കടന്നു പോകുന്ന വായു തണുത്തുറഞ്ഞ് അവിടെ തന്നെ പതിക്കുകയും ഒരു പാളിയായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് തുടര്‍ച്ചയായി നടന്നതിന്റെ ഫലമാണ് കൊറോലേവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 

വായു ചൂടിനെ അധികം കടത്തി വിടാത്തതിനാല്‍ ഈ ഐസ് അങ്ങനെ തന്നെ നില്‍ക്കുമെന്നും ഇസ പറയുന്നു. 2003 ജൂണ്‍ രണ്ടിനാണ് മാര്‍സ് എക്‌സ്പ്രസ് മിഷന്‍ ഇസ വിക്ഷേപിച്ചത്. ആറ് മാസത്തിന് ശേഷം ചൊവ്വയിലെത്തിയ മിഷന്‍ ചൊവ്വാ പര്യവേഷണത്തില്‍ നിര്‍ണായകമാവുന്ന ചിത്രമാണ് ഇപ്പോള്‍ അയച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com