വഴിയില്‍ കാത്തിരുന്നത് കരടിയും കൊള്ളക്കാരും ; 159 ദിവസം കൊണ്ട് സൈക്കിളില്‍ ലോകം കീഴടക്കി വേദാംഗി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2018 04:54 PM |
Last Updated: 23rd December 2018 04:54 PM | A+A A- |

പൂനെ: സൈക്കിളില്‍ ലോകം ചുറ്റി റെക്കോര്‍ഡിട്ടിരിക്കുകയാണ് വേദാംഗി കുല്‍ക്കര്‍ണി എന്ന ഈ പൂനെക്കാരി പെണ്‍കുട്ടി. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയ ഏഷ്യന്‍ യുവതിയെന്ന നേട്ടമാണ് ഈ 20കാരി സ്വന്തമാക്കിയത്. ജൂലൈില്‍ പെര്‍ത്തില്‍ നിന്ന് ആരംഭിച്ച യാത്ര തിരികെ പെര്‍ത്തില്‍ എത്തിച്ചേരുമ്പോഴാണ് പൂര്‍ത്തിയാവുക.
ദിവസം 300 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടിയിട്ടുണ്ടെന്നും 14 രാജ്യങ്ങളിലൂടെയാണ് പര്യടനം പൂര്‍ത്തിയാക്കിയതെന്നും പിടിഐയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വേദാംഗി വെളിപ്പെടുത്തി. 159 ദിവസമെടുത്താണ് വേദാംഗി യാത്ര പൂര്‍ത്തിയാക്കുന്നത്.
അതിസാഹസികമായിരുന്നു വേദാംഗിയുടെ യാത്രകള്‍ കാനഡയില്‍ വച്ച് കരടിയാണ് ഓടിച്ചതെങ്കില്‍ റഷ്യയിലെ മഞ്ഞുറഞ്ഞ റോഡരികുകളില്‍ ഒന്നിലേറെ രാത്രികളില്‍ ഒറ്റയ്ക്ക് ചിലവഴിക്കേണ്ടി വന്നിട്ടുമുണ്ട്. സ്‌പെയിനില്‍ വച്ച് കത്തിചൂണ്ടിയെത്തിയ അക്രമി വേദാംഗിയെ കൊള്ളയടിക്കുകയും ചെയ്തു. എന്നിട്ടും പിന്‍തിരിയാതെ യാത്ര ചെയ്താണ് ഈ സാഹസിക സഞ്ചാരം ഇവര്‍ പൂര്‍ത്തിയാക്കിയത്.
പല രാജ്യങ്ങളിലേക്കും വിസ കിട്ടാനും തടസ്സങ്ങളുണ്ടായി. ബ്രിട്ടണിലെ ബേണ്‍മൗത്ത് സര്‍വ്വകലാശാലയില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ പിജി ചെയ്യുകയാണ് വേദാംഗി. രണ്ട് വര്‍ഷം മുമ്പാണ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. -20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലൂടെയായിരുന്നു സഞ്ചാരം.
124 ദിവസം കൊണ്ട് ലോകം ചുറ്റിവന്ന ജെന്നി ഗ്രഹാമെന്ന ബ്രിട്ടീഷുകാരിയാണ് റെക്കോര്‍ഡ് പട്ടികയില്‍ ലോകത്തിലേക്കും ഒന്നാമത്.