ആകാശത്ത് വിചിത്രമായ വെളിച്ചം, പറക്കും തളികയോ?; ആകാംക്ഷയോടെ ശാസ്ത്രലോകം ( വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th December 2018 07:33 PM  |  

Last Updated: 24th December 2018 07:33 PM  |   A+A-   |  

 

കാശത്ത് തെളിഞ്ഞ ആ പ്രകാശത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുകയാണ്. പറക്കും തളികയാകാമെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയതോടെ ഈ ചിത്രവും വിഡിയോയും വൈറലായിരുന്നു.  ദിവസങ്ങള്‍ക്ക് മുന്‍പ് കാലിഫോര്‍ണിയയിലെ ബേയ് ഏരിയിലാണ് ആകാശത്ത് വിചിത്രമായ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ടുനിന്നവര്‍ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ഭൂമിയിലേക്ക് ഉല്‍ക്കകള്‍ വരുമ്പോഴുണ്ടാകുന്ന വെളിച്ചമാകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍ ഒരു വിഭാഗം പറക്കുംതളിക ആയിരിക്കുമെന്ന വാദവും ഉന്നയിച്ചിരുന്നു. റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത് സമാനമായ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്നുള്ള സാറ്റ്‌ലൈറ്റ് വിക്ഷേപണവും മാറ്റിവെച്ചു. എന്നാല്‍ നാസയുടെ റിപ്പോര്‍ട്ട് പ്രകാരം അതൊരു ഉല്‍ക്കയാണെന്നാണ്.