ഉണ്ണിയേശുവിന്റെ പിറവിക്ക് പിന്നാലെ ആടിത്തിമിര്‍ത്ത് ''മാതാവ്''; സംഭവം കോതമംഗലത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2018 05:50 AM  |  

Last Updated: 27th December 2018 05:50 AM  |   A+A-   |  

mathavu

പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനൊപ്പം മാതാവുമുണ്ടാകും. എന്നാല്‍ പുല്‍ക്കൂട്  വ്യത്യസ്തമായി ഒരുക്കുമ്പോഴും, അതില്‍ പല പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ഉണ്ണിയേശുവിനെ കൈയ്യില്‍ പിടിച്ച് ഡാന്‍സ് കളിക്കുന്ന മാതാവിനെ നമ്മള്‍ കണ്ടിട്ടില്ല. എന്നാല്‍ അത്തരമൊന്നാണ് കോതമംഗലത്തെ ഒരു കരോള്‍ സംഘത്തില്‍ നിന്നും വരുന്നത്. 

ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി എന്ന ഗപ്പിയിലെ ഗാനത്തിനൊത്താണ് സ്റ്റേജില്‍ നിന്ന് മാതാവും, താഴെ നിന്ന് ഒരു കൂട്ടം ആളുകളും ചുവടുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ് നെല്ലിമറ്റത്ത് നിന്നുള്ള ഈ സംഭവം.