'ഇവന്‍ പുലിയാണ് കേട്ടോ'; വണ്‍വേ തെറ്റിച്ച് വന്ന ബസിന് മുന്നില്‍ നെഞ്ചുവിരിച്ച് ബൈക്ക് യാത്രികന്‍ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2018 11:15 AM |
Last Updated: 27th December 2018 11:15 AM | A+A A- |

നിയമം തെറ്റിച്ച് വണ്‍വേയിലുടെ എതിര്‍ദിശയില്‍ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ നാട്ടില്‍ പതിവാണ്. നഗരത്തിലും ഹൈവേകളിലും ഇത്തരത്തില്‍ എതിര്‍ദിശയിലുള്ള ഡ്രൈവിങ് കാണാറുണ്ട്. ഇപ്പോള്‍ എതിര്‍ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികന്‍ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ബംഗലൂരുവിലാണ് സംഭവം. ബംഗലൂരു മെട്രോപോളിറ്റണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നിയമം തെറ്റിച്ച് വണ്‍വേയിലൂടെ എതിര്‍ദിശയില്‍ വന്നത്.ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതിന് ശേഷം എതിര്‍ദിശയിലൂടെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് ബൈക്ക് യാത്രക്കാരന്‍ നിലപാട് അറിയിക്കുകയായിരുന്നു. ബൈക്ക് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവാവിന്റെ പ്രതിഷേധത്തില്‍ ജനങ്ങള്‍ ഓടിക്കൂടിയതും ദൃശ്യങ്ങളില്‍ കാണാം.