നായയെ റോഡില്‍ ഉപേക്ഷിച്ച് യജമാനന്‍; ഹൃദയത്തില്‍ തൊടുന്ന നിമിഷങ്ങളുടെ സിസിടിവി ദൃശ്യം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th December 2018 05:48 AM  |  

Last Updated: 28th December 2018 05:48 AM  |   A+A-   |  

dof

മൃഗങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണ് നനയിക്കാറുണ്ട്. സ്‌നേഹം കൊണ്ട് മനുഷ്യരുടെ ഉള്ളുലയ്ക്കുന്നവരില്‍ ഒന്നാമതുള്ളത് നായ്ക്കള്‍ തന്നെയാണ്. ഇപ്പോഴിതാ നിരത്തില്‍ യജമാന്‍ ഉപേക്ഷിച്ചു പോയ വളര്‍ത്തു നായയെ കണ്ടാണ് ഇന്റര്‍നെറ്റ് ലോകം സങ്കടപ്പെടുന്നത്. 

ഇംഗ്ലണ്ടിലാണ് സംഭവം. ട്രെന്‍താമിലെ പസഫിക് റോഡിലാണ് കാറില്‍ നായയുമായി എത്തിയ ഉടമ, നായയെ റോഡില്‍ ഉപേക്ഷിച്ച് മടങ്ങിയത്. തന്നെ പുറത്താക്കി കാറിന്റെ ഡോറുകള്‍ അടച്ച ഉടമയെ കാറിന് ചുറ്റും നടന്ന് നായ വിളിക്കുന്നുണ്ട്. എന്നാല്‍ യജമാനന്റെ മനസ് അലിയുന്നില്ല. 

എന്നാല്‍ യജമാനന്‍ ഉപേക്ഷിച്ചു പോയ നായയ്‌ക്കൊപ്പം നില്‍ക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അവന്റെ പേര് ഇപ്പോള്‍ അവര്‍ മാറ്റി കഴിഞ്ഞു. സ്‌നൂപ്പ് എന്നാണ് അവനെ ഇപ്പോള്‍ വിളിക്കുന്നത്. സുരക്ഷിത താവളത്തിലെത്തിയ അവനെ ദത്തെടുക്കാന്‍ താത്പര്യപ്പെട്ടും നിരവധി പേരാണ് മുന്നോട്ടു വരുന്നത്.