അഞ്ചില്‍ നിന്ന് മൂന്ന് കുറച്ചാല്‍ എത്രയാ? കണക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ 'അലക്‌സ'യുടെ സഹായം തേടിയ ഒന്നാം ക്ലാസുകാരനെ അമ്മ കയ്യോടെ പിടികൂടി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2018 05:40 PM  |  

Last Updated: 29th December 2018 05:40 PM  |   A+A-   |  

 

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞത് ചാക്കോ മാഷാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്. എന്നാല്‍ കണക്ക് വഴങ്ങിയില്ലെങ്കിലോ? ഹോം വര്‍ക്കില്‍ നിന്ന് രക്ഷപെടാന്‍ ' അലക്‌സ'യുടെ സഹായം തേടിയ ആറുവയസ്സുകാരന്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

അഞ്ചില്‍നിന്ന് മൂന്ന് കുറച്ചാല്‍ എത്രയാണ് എന്ന ചോദ്യമാണ് അലക്‌സയോട് ഈ കുഞ്ഞു വിരുതന്‍ ചോദിക്കുന്നത്. രണ്ട് എന്ന് ഉടനടി മറുപടിയും വന്നു. കണക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ചതിന് അലക്‌സയ്ക്ക് നന്ദി പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് കുട്ടി, അമ്മ നില്‍ക്കുന്നത് കണ്ടത്. താന്‍ ഞെട്ടിപ്പോയെന്നായിരുന്നു അമ്മ ഇതേക്കുറിച്ച് പറഞ്ഞത്. 

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും ഇത്തരത്തിലുള്ള സഹായം അഭ്യര്‍ത്ഥിക്കലുകള്‍ കുട്ടികളെ ചിന്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും യഥാര്‍ത്ഥ കഴിവുകളെ പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അസിസ്റ്റിങ് സോഫ്റ്റ് വെയറാണ് അലക്‌സ.