കരോളും പാടി ചെന്നു കയറിയത് 'പെണ്ണുവീട്ടില്‍'; സാന്താക്ലോസ് വരനെ കണ്ട് ഞെട്ടി വധുവും വീട്ടുകാരും ( വീഡിയോ)

ഭാവി വധുവിന് നല്‍കിയ  സര്‍പ്രൈസ് കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ
കരോളും പാടി ചെന്നു കയറിയത് 'പെണ്ണുവീട്ടില്‍'; സാന്താക്ലോസ് വരനെ കണ്ട് ഞെട്ടി വധുവും വീട്ടുകാരും ( വീഡിയോ)


കല്യാണത്തിനു മുന്‍പായി ഭാവി വധുവിനെ ഒന്നും കാണണമെന്ന് തോന്നിയാലോ. സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിച്ച് കാലത്ത് ഇതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ അത് ഒരു സര്‍പ്രൈസ് ആകണമെന്ന് രഞ്ജിത് തീരുമാനിച്ചുറച്ചു. ഭാവി വധുവിന് നല്‍കിയ  സര്‍പ്രൈസ് കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഭാവിവധുവിനും വീട്ടുകാര്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ വരന്‍ തെരഞ്ഞെടുത്ത മാര്‍ഗമാകട്ടെ ക്രിസ്മസ് കരോളും. തൃശൂര്‍ കുന്ദംകുളം സ്വദേശിയായ രഞ്ജിത് അയ്യപ്പത്ത് എന്ന ചെറുപ്പക്കാരനാണ് സംഭവകഥയിലെ നായകന്‍.

ഡല്‍ഹിയില്‍ ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുന്ന രഞ്ജിത് ക്രിസ്മസ് തലേന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോള്‍ ഭാവിവധു വിന്ദുജയെ കാണണമെന്ന് ആഗ്രഹം. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കരോള്‍  സര്‍പ്രൈസ് പ്ലാന്‍ ചെയ്തു. സാന്താക്ലോസ് ആയി കയറിച്ചെന്ന് വീട്ടുകാരെയും വധുവിനെയും രഞ്ജിത് ഞെട്ടിച്ചു.

സാന്താക്ലോസായി വീട്ടിലെത്തിയ രഞ്ജിത്ത് വീട്ടുകാരെ ഒന്നായി വിളിച്ചു. അതിന് ശേഷം എല്ലാവര്‍ക്കുമായി ഷെയ്ക്ക് ഹാന്റ് നല്‍കി. പിന്നീടാണ് മുഖംമൂടി മാറ്റിയത്. വരനെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നെ എല്ലാവരുടെയും മുഖം സന്തോഷഭരിതമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com