കൊക്കയിലേക്ക് മറിഞ്ഞ കാറിലുള്ളവരെ രക്ഷിക്കാനെത്തിയ സോമന്‍ ചേട്ടന്‍, തിരിഞ്ഞു നോക്കാതെ പോയവര്‍ കേള്‍ക്കാന്‍

സഹായം അഭ്യര്‍ഥിച്ച് റോഡിലൂടെ കടന്നു പോയ വാഹന യാത്രക്കാരോട് യാചിച്ച ഒരു വ്യക്തിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
കൊക്കയിലേക്ക് മറിഞ്ഞ കാറിലുള്ളവരെ രക്ഷിക്കാനെത്തിയ സോമന്‍ ചേട്ടന്‍, തിരിഞ്ഞു നോക്കാതെ പോയവര്‍ കേള്‍ക്കാന്‍

ചോരയൊലിപ്പിച്ച് മുന്നില്‍ നടു റോഡില്‍ കിടക്കുന്നത് കണ്ടാലും അവഗണിച്ച് പോകുന്നവരാണ് നമ്മുടെ ഇടയില്‍ പലരും. സ്വന്തം ജീവന്‍ പണയം വെച്ച് സഹായിക്കാന്‍ എത്തുന്നവരുമുണ്ട്. കൊക്കയില്‍ വീണവരെ രക്ഷിക്കുന്നതിനായി സഹായം അഭ്യര്‍ഥിച്ച് റോഡിലൂടെ കടന്നു പോയ വാഹന യാത്രക്കാരോട് യാചിച്ച ഒരു വ്യക്തിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഇടുക്കിയില്‍ നിന്നും തൊടുപുഴ റൂട്ടിലെ നാടുകാണി ചുരത്തില്‍ സംഭവിച്ച അപകടത്തില്‍ രക്ഷകനായെത്തിയ സോമന്‍ ചേട്ടനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കാര്‍ കൊക്കയിലേക്ക് മറിയുന്ന ശബ്ദം കേട്ട സോമന്‍ എന്നയാളാണ് ആദ്യം അവിടേക്ക് എത്തിയത്. കൊക്കയിലേക്ക് മറിഞ്ഞ കാര്‍ ഒരു ചെറിയ ചെടിയില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു ആ സമയം. 

കാറിലുള്ളവരെ രക്ഷിക്കുന്നതിനായി വഴിയിലൂടെ പോയ വാഹനങ്ങളിലുള്ളവരോട് ഇയാള്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവില്‍ ഗ്യാസ് കുറ്റിയുമായി വന്ന ലോറിയുടെ മുന്നില്‍ കയറി നിന്ന് ഇയാള്‍ നിര്‍ത്തിക്കുകയായിരുന്നു. പിന്നാലെ ഇടുക്കി എക്‌സൈസ് ഓഫീസിലെ ജീവനക്കാരുടെ വണ്ടിയുമെത്തി. ഇവരുടെ വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയര്‍ മരത്തില്‍ കെട്ടി കാറിലുള്ളവരെ അവര്‍ രക്ഷപെടുത്തി. കാര്‍ നിര്‍ത്താതെ പോയവര്‍ ഓര്‍ക്കണം, നാളെ നിങ്ങള്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് പറഞ്ഞാണ് മനോജ് എന്നയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ഉച്ചയ്ക്ക് ഇടുക്കിയിൽ നിന്നും തൊടുപുഴ റൂട്ടിൽ നാടുകാണി ചുരത്തിൽ ഈ മനുഷ്യൻ കൈ കാണിച്ചിട്ട് നിർത്താതെ പോയ വണ്ടിക്കാർ അറിയാൻ വേണ്ടിയാണ് ഇതെഴുതുന്നത് ,,, കാർ കൊക്കയിലേക്ക് മറിയുന്ന ശബ്ദം കേട്ട് കാറിലെ യാത്രക്കാരുടെ രക്ഷകനായി ആദ്യം ഓടിയെത്തിയ സോമൻ ചേട്ടൻ കണ്ടത് കൊക്കയിലേക്ക് മറിഞ്ഞ കാർ ചെറിയൊരു ചെടിയിൽ തട്ടി നിൽക്കുന്നതാണ് ,, കാർ ചെറുതായി നിരങ്ങി ഇറങ്ങുന്നത് കണ്ട സോമൻ ചേട്ടൻ കാറിനുള്ളിൽ ഇരുന്നവരോട് അനങ്ങാതെ ഇരിക്കു പേടിക്കണ്ട എന്ന് സമാധാനിപ്പിച്ച് റോഡിൽ കയറി സഹായത്തിനായി പല വാഹനങ്ങൾക്കും കൈ കാണിച്ചിട്ടും ആരും നിർത്തിയില്ല ,,, പിന്നാലെ ഗ്യാസ് കുറ്റികളുമായി വന്ന ലോറി സോമൻ ചേട്ടൻ റോഡിനു നടുവിൽ കയറി നിന്ന് തടഞ്ഞു ,, തൊട്ടുപിന്നാലെ ഇടുക്കി എക്സൈസ് ഓഫീസിലെ ജീവനക്കാരുടെ വണ്ടിയും എത്തി ഗ്യാസ് ലോറിയിലെ ജീവനക്കാരും എക്സൈസ് ഓഫീസർമാരും സോമൻ ചേട്ടനും ചേർന്ന് അവരുടെ വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ കൊണ്ട് കാർ ഒരു മരത്തിൽ കെട്ടിയിട്ട് അതിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച് എക്സൈസ് ഓഫീസിലെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു,,,, നട്ടുച്ചക്ക് പോലും ഒരു മനുഷ്യൻ സഹായത്തിന് കൈകാണിച്ചിട്ട് നിർത്താതെ പോയവർ ഒന്നോർത്തോ നാളെ നിങ്ങൾക്കും ഇങ്ങനെയൊക്കെ സംഭവിക്കാം ,,,, സോമൻ ചേട്ടനും ഗ്യാസ് ലോറിയിലെ ജീവനക്കാർക്കും ഇടുക്കിഎക്സൈസിലെ ഉദ്യോഗസ്ഥർക്കും ആയിരം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com