കുരങ്ങനെ ലൈംഗികമായി ഉപദ്രവിച്ചതിന് യുവതിക്ക് മൂന്ന് വര്‍ഷം തടവ്: വിധിക്ക് കാരണമായത് വൈറല്‍ ആയ വീഡിയോ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 30th December 2018 08:45 PM  |  

Last Updated: 30th December 2018 08:45 PM  |   A+A-   |  

 

കെയ്‌റോ: കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന അത്യപൂര്‍വ്വമായ കേസില്‍ യുവതിക്ക് മൂന്നുവര്‍ഷം ജയില്‍ശിക്ഷ. ബസ്മ അഹമ്മദ് എന്ന യുവതിക്കാണ് വിചിത്രമായ ഈ കേസില്‍ ശിക്ഷ ലഭിച്ചത്. ഈജിപ്തിലെ മന്‍സൗറ സിറ്റി കോടതിയാണ് യുവതിയെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 

കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ്മ അഹമ്മദ് കുരങ്ങനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതി കുരങ്ങിന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും അശ്ലീല ചുവയോടെ സംസാരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പിന്നീട് ഇന്റര്‍നെറ്റില്‍ വൈറലാവുകയായിരുന്നു. ഇതോടെയാണ് ബസ്മ അഹമ്മദിനെതിരേ അധികൃതര്‍ കേസെടുത്തത്. 

തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി ചെയ്‌തെന്നും, വ്യഭിചാരത്തിന് പ്രേരിപ്പിച്ചെന്നുമുള്ള കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

താന്‍ അറിഞ്ഞുകൊണ്ടല്ല അങ്ങനെ പെരുമാറിയതെന്ന് ബസ്മ കോടതിയെ അറിയിച്ചിരുന്നു. കുരങ്ങനെ ഉപദ്രവിച്ചിട്ടില്ലെന്നും, കുരങ്ങന്റെ പ്രതികരണം കണ്ടാണ് അത്തരത്തില്‍ പെരുമാറിയതെന്നും അവര്‍ പറഞ്ഞു. തന്റെ അറിവോടെയല്ല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.  

എന്നാല്‍ ബസ്മയുടെ വാദങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നേരത്തെ സദാചാരലംഘനവുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ ബസ്മ ഉള്‍പ്പെട്ടതും തിരിച്ചടിയായി. തുടര്‍ന്നാണ് യുവതിയെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ച് കോടതി വിധി പ്രസ്താവിച്ചത്.