പ്രസവത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ലേബര്‍ റൂമിലിങ്ങനെ നൃത്തം ചെയ്താല്‍ രസമാണ്: കൂടെ ഡോക്ടറുമുണ്ടെങ്കില്‍ പൊളിക്കും

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2018 02:42 PM  |  

Last Updated: 31st December 2018 02:51 PM  |   A+A-   |  

 

ത്ര രസകരമായി സ്വയം മറന്ന് ഇവര്‍ നേരത്തെ നൃത്തം ചെയ്തിട്ടുണ്ടോയെന്ന് സംശയമാണ്. അതുപോലെ ആസ്വദിച്ചാണ് ഈ ഗര്‍ഭിണി നൃത്തം ചെയ്യുന്നത്. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്. പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം.

ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്ത്രം അണിഞ്ഞ് 'ദില്‍ ധടക്‌നെ ധേ' എന്ന ചിത്രത്തിലെ 'ഗേള്‍സ് ലൈക്ക് റ്റു സ്വിംങ്' എന്ന ഗാനത്തിനൊപ്പമാണ് സംഗീത ശര്‍മ്മ എന്ന യുവതിയും ഡോക്ടറും ചുവടുകള്‍ വെച്ചത്. അറിയപ്പെടുന്ന കൊറിയോഗ്രാഫര്‍ കൂടിയാണ് നൃത്തം ചെയ്യുന്ന സംഗീത ശര്‍മ്മ. ഇത് ഇവരുടെ രണ്ടാമത്തെ പ്രസവമാണ്.

 

സിസേറിയന് മുന്‍പാണ് സംഗീത നൃത്തം വെച്ചത്. അവര്‍ക്കൊപ്പം ഡോക്ടറും ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താനൊരു അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം യുവതിയുടെ മുഖത്ത് കാണാം.

വീഡിയോ കണ്ട് നിരവധി പേര്‍ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തിനും മനസിനും ഊര്‍ജ്ജം നല്‍കാനുള്ള വഴിയാണിതെന്നാണ് മിക്ക ആളുകളും പ്രതികരിക്കുന്നത്. പ്രമുഖ വ്യവസായിയായ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് വഴിയാണ് വീഡിയോ വൈറലായത്.