അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പക്ഷേ കഥ അവിടം കൊണ്ട് അവസാനിച്ചില്ല

By സമകാലികമലയാളം ഡെസ്‌ക്  |   Published: 01st February 2018 06:24 PM  |  

Last Updated: 01st February 2018 06:24 PM  |   A+A-   |  

china-video_fb_759bnmnb

നിര്‍ഭാഗ്യവശാല്‍ നമ്മുടെ റോഡുകളില്‍ ഒരു പതിവ് സംഭവമാണ് വാഹനാപകടം. എന്നാല്‍ ഭാഗ്യവശാല്‍ ചിലര്‍ ഇതില്‍നിന്ന് തലനാരിഴയ്‌ക്കൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെടാറുമുണ്ട്. അങ്ങനെയൊരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചുറ്റിത്തിരിയുന്നുണ്ട്.

മൂന്നംഗം കുടുംബം ബൈക്കില്‍ വരികയായിരുന്നു, പെട്ടെന്ന് ബാലന്‍സ് തെറ്റി വാഹനം തലകുത്തി മറിഞ്ഞു. ചെറിയ പെണ്‍കുട്ടിയുള്‍പ്പെടുന്ന കുടുംബവും ഒപ്പം മറിഞ്ഞു വീണു. അപകടമൊന്നും പറ്റാത്തതിനാല്‍ മൂന്നുപേരും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.

പക്ഷേ കഥ അവിടെ തീര്‍ന്നില്ല. സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍  ഉടനെ ഹാന്റിലില്‍ പിടിച്ച് വണ്ടിയെടുത്ത് പൊക്കി, പിന്നീടത് നിര്‍ത്താതെ ആളെയും കൊണ്ട് ഓടുകയായിരുന്നു. യുവാവ് ഹാന്റില്‍ വിട്ടെങ്കിലും ഒരു രക്ഷയുമില്ലാതെ സ്‌കൂട്ടര്‍ ഒറ്റക്ക് അടിച്ച് മിന്നിച്ച് പോയി. സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. 26 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ചൈന ഡെയ്‌ലി എന്ന സൈറ്റിലാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.