20 മണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ച യുവാവിന് ചലനശേഷി നഷ്ടപ്പെട്ടു; കാല്‍ പോയിട്ടും സുഹൃത്തുക്കളോട് ഗെയിം പൂര്‍ത്തിയാക്കാന്‍ പറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍

ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായത്
20 മണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ച യുവാവിന് ചലനശേഷി നഷ്ടപ്പെട്ടു; കാല്‍ പോയിട്ടും സുഹൃത്തുക്കളോട് ഗെയിം പൂര്‍ത്തിയാക്കാന്‍ പറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍

തുടര്‍ച്ചയായി 20 മണിക്കൂര്‍ കംപ്യൂട്ടറില്‍ ഗെയിം കളിച്ച ചൈനീസ് യുവാവിന്റെ അരക്ക് കീഴെ തളര്‍ന്നു. സീജിംഗ് പ്രൊവിന്‍സയിലെ സൈബര്‍ കഫേയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച ഗെയ്മറിനാണ് കാല്‍ ചലിപ്പിക്കാന്‍ പറ്റാതെയായത്. കാല്‍ അനക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആംബുലന്‍സ് വരുത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ജനുവരി 27 ന് വൈകുന്നേരമാണ് യുവാവ് കഫേയില്‍ കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപ്പോള്‍ മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം  വരെ ഒരു ഇടവേളപോലുമില്ലാതെ ഇയാള്‍ ഗെയിം കളിക്കുകയായിരുന്നു. ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് ഇയാള്‍ക്ക് മനസിലായത്. തുടര്‍ന്ന് സൂഹൃത്തുക്കളാണ് ആംബുലന്‍സ് വിളിച്ച് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. 

കാല്‍ നഷ്ടപ്പെട്ടാലും ഗെയിമില്‍ തോല്‍ക്കരുതെന്ന മനോഭാവമായിരുന്നു ഇയാള്‍ക്ക്. താന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിം പൂര്‍ത്തിയാക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നുണ്ട്. യുവാവിനെ സ്‌ട്രേച്ചറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗെയിം തലക്കുപിടിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ യുവാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com