പുരുഷന്മാര്‍ സൂക്ഷിക്കുക: പേടിച്ചാന്‍ നിങ്ങളെ പട്ടി കടിക്കാന്‍ സാധ്യത കൂടുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2018 05:25 PM |
Last Updated: 03rd February 2018 05:25 PM | A+A A- |

നായകളെ കാണുമ്പോള്‍ പുരുഷന്മാര്‍ ഉത്കണ്ഠാകുലരാകുന്നത് നായയില്‍ നിന്ന് അവര്‍ക്ക് കടിയേല്‍ക്കാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുന്നതായി പഠനം. പൊതുവെ സ്ത്രീകളെക്കാള്‍ കൂടുതല്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് പുരുഷന്മാരാണെന്നും ഇത് നായയില്‍ നിന്നു പുരുഷന്‍മാര്‍ ആക്രമണം നേരിടാനുള്ള സാഹചര്യം ഇരട്ടിയാക്കുന്നതാണെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. ഉത്കണ്ഠയുള്ളവര്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയാവാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന് പഠനം കണ്ടെത്തി. വികാരങ്ങളെ പരമാവധി നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് നായ്ക്കളില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യക കൂടുതലാണെന്നാണ് പഠനം പറയുന്നത്.
385 വീടുകളില്‍ നിന്ന് 694 ആളുകളെ ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു പഠനം. സ്വന്തമായി നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് മറ്റുളളവരെക്കാള്‍ ഇവയുടെ ആക്രമണം നേരിടേണ്ടി വരാനുള്ള സാധ്യതയും മൂന്നിരട്ടിയാണെന്ന് പഠനത്തില്‍ ചൂണ്ടികാട്ടുന്നു. നായ്ക്കളുടെ ആക്രമണം ഏല്‍ക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ചികിത്സ ആവശ്യമായിവരുമ്പോള്‍ 0.6ശതമാനം പേര്‍ക്കേ ആശുപത്രി വാസം വേണ്ടി വരാറൊള്ളു.