ഒറ്റപ്പെടലില്‍ ചിറകടിച്ച ലോകത്തിലെ ഏക പക്ഷി ജീവന്‍ വെടിഞ്ഞു, ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ കൂട്ടുകൂടിയ പ്രതിമ പക്ഷിക്കടുത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 03:38 PM  |  

Last Updated: 04th February 2018 03:38 PM  |   A+A-   |  

abc_1517734202_725x725

മനുഷ്യരെ കീഴടക്കുന്ന ഒറ്റപ്പെടല്‍ ചിന്തയുടെ തീവ്രത മനസിലാക്കിയായിരുന്നു യുകെ ഭരണ കൂടം അതിനെ നേരിടുന്നതിനായി പ്രത്യേക മന്ത്രാലയത്തിന് രൂപം നല്‍കിയത്. എന്നാല്‍ ഈ ഒറ്റപ്പെടല്‍ മനുഷ്യര്‍ക്ക് മാത്രമാണോ? നിഗെല്‍ എന്ന പേര് കേട്ടിട്ടുണ്ടെങ്കില്‍ ഒറ്റപ്പെടല്‍ പക്ഷികള്‍ക്കുമുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാവും. 

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടു നില്‍ക്കുന്ന പക്ഷിയായാണ് നിഗെലിനെ കണക്കാക്കുന്നത്. ലോകത്തിലെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ച് നിഗെല്‍ ലോകത്തോട് വിട പറഞ്ഞു. അതും ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ കണ്ടെത്തിയ കോണ്‍ഗ്രീറ്റ് പക്ഷിയുടെ സമീപത്ത് തന്നെയാണ് നിഗലെനെ ജീവന്‍ വെടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

ന്യൂസിലാന്‍ഡിലെ കോണ്‍ഗ്രീറ്റ് പ്രതിമകള്‍ നിറഞ്ഞ മനാ ദ്വീപിലായിരുന്നു നിഗിയുടെ താമസം. കഴിഞ്ഞ കുറേ മാസങ്ങളുമായി ഇവിടെയുള്ള കോണ്‍ഗ്രീറ്റ് കൊണ്ട് നിര്‍മിച്ചു വെച്ചിരിക്കുന്ന പക്ഷികളില്‍ ഒന്നുമായി നിഗെല്‍ അടുപ്പത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന പ്രതിമകളില്‍ നിഗലിന് ഏറ്റവും അടുപ്പം അതിനോടായിരുന്നു. 

കോണ്‍ഗ്രീറ്റ് പക്ഷികള്‍ക്കിടയിലെ ജീവനുള്ള ഒരേയൊരു പക്ഷിയായിരുന്നു നിഗെല്‍.അത് തന്നെയായിരുന്നു വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും നിഗലിനെ പ്രിയപ്പെട്ടതാക്കിയത്.