നല്ല സൗഹൃദങ്ങളും പ്രണയവും കാത്തുസൂക്ഷിക്കണോ? സോഷ്യല്‍ മീഡിയയോട് നോ പറയേണ്ട 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 03:13 PM  |  

Last Updated: 04th February 2018 03:20 PM  |   A+A-   |  

fb

സമൂഹമാധ്യമങ്ങള്‍ യുവാക്കളെ കുടുംബ ബന്ധങ്ങളും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നതെന്ന് പഠനം. സമൂഹമാധ്യമങ്ങളില്‍ നിന്ന് യുവാക്കള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ വിലയിരുത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം. 

യുവാക്കള്‍ പ്രത്യേകിച്ച് വീട്ടിന്‍ നിന്ന് മാറി പഠനത്തിനും ജോലിക്കുമായി താമസിക്കുന്നവരില്‍ സമൂഹമാധ്യങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇവര്‍ ഒറ്റപ്പെടലില്‍ നിന്ന് രക്ഷ കണ്ടെത്തുന്നതും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതും ഇത്തരം മാധ്യമങ്ങളുടെ സഹായത്തോടെയാണെന്നും പഠനം കണ്ടെത്തി. സോഷ്യല്‍ വര്‍ക്കിനെകുറിച്ചുള്ള ബ്രിട്ടീഷ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

കുടുംബാംഗങ്ങളോട് ദൈനംദിന കാര്യങ്ങളെകുറിച്ച് തിരക്കാനും ജന്മദിനങ്ങളിലും മറ്റും ആശംസ നേരാനും സമൂഹമാധ്യമങ്ങളാണ് ഇവര്‍ പ്രയോജനപ്പെടുത്തുന്നതെന്ന് പഠനത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങള്‍ ആത്മവിശ്വാസം നേടിയെടുക്കുന്നതിനും ആരോഗ്യകരമായ ജീവിതം മുന്നോട്ടു നയിക്കുന്നതിനും സഹായകരമാണെന്ന് പഠനം ചൂണ്ടികാട്ടുന്നു.