പ്രണയം തകര്‍ന്നു, കാമുകന്റെ വീടിന് മുന്നില്‍ ഡിജെയും ഡാന്‍സുമായി പെണ്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 02:45 PM  |  

Last Updated: 04th February 2018 05:17 PM  |   A+A-   |  

youtube

 

യുവത്വത്തെ പിടിച്ചു കെട്ടാന്‍ പ്രയാസമാണ്. പ്രണയത്തിന്റെ ആവേശത്തില്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നെഗറ്റീവും പോസിറ്റീവുമായ കാര്യങ്ങള്‍ യുവത്വത്തിന്റെ ഈ ആവേശത്തില്‍ നിന്നുമുണ്ടാകും.

ഇവിടെ പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ കാമുകന്റെ വീടിന് മുന്നില്‍ ഡിജെയുമായി ഡാന്‍സ് കളിച്ച് തകര്‍ക്കുകയായിരുന്നു ഒരു പെണ്‍കുട്ടി. മാധുരി ദീക്ഷിത് മുതല്‍ മമ്ത കുല്‍ക്കര്‍ണി വരെയുള്ളവര്‍ ചെയ്ത കാര്യമാണെങ്കിലും ബിഗ് സ്‌ക്രീനിന് പുറത്ത് കാണുമ്പോള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. 

യുടുബിലും ഫേസ്ബുക്കിലുമായി പ്രചരിക്കുന്ന വീഡിയോയില്‍ പെണ്‍കുട്ടി മദ്യപിച്ച് ചുവടുകള്‍ വയ്ക്കുകയാണെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഇതില്‍ പെണ്‍കുട്ടിയുടെവ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.