കാണാതായ മകള്‍ ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍; കഞ്ചാവ് തോട്ടത്തില്‍ ജോലിക്കുപോയ മകളെ അമ്മയ്ക്ക് കണ്ടുകിട്ടിയത് ടിവിയില്‍ നിന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 03:19 PM  |  

Last Updated: 05th February 2018 03:19 PM  |   A+A-   |  

bachelor

 

ഴിഞ്ഞ വര്‍ഷം നവംബര്‍ 18 നാണ് കാലിഫോര്‍ണിയയിലെ ഫ്രെസ്‌കോ സ്വദേശിയായ റെബെകസ് മാര്‍ടിനെസ് തന്റെ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയത്. 22 കാരിയായ ബേക മാര്‍ട്ടീനസിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. എന്നാല്‍ ബേകയെ കണ്ടെത്താന്‍ ടിവി കാണേണ്ട ആവശ്യം മാത്രമാണുണ്ടായത്. അമേരിക്കന്‍ ഡേറ്റിംഗ് റിയാലിറ്റി ഷോ ആയ ദി ബാച്ചിലറില്‍ പങ്കെടുക്കാന്‍ പോയ മകളെയാണ് അമ്മ മൂന്ന് മാസം അന്വേഷിച്ച് നടന്നത്. 

അടുത്തിടെ നോര്‍ത്ത് ഈ സ്റ്റ് ജേര്‍ണല്‍ കാണാതായവരെക്കുറിച്ച് ചെയ്ത വാര്‍ത്തയിലൂടെ കാണാതായ ബേകയെ ടിവി റിയാലിറ്റിഷോയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.ഹംബോള്‍ഡറ്റ് കൗണ്‍ടി ഷെരീഫില്‍ നിന്നു ലഭിച്ച കണാതായവരുടെ പട്ടിക അനുസരിച്ചാണ് നോര്‍ത്ത് കോസ്റ്റ് ജേണല്‍ സ്‌റ്റോറി ചെയ്തത്. ഇത് വായിച്ച ഒരു വ്യക്തിയാണ് ബേകയെ റിയാലിറ്റി ഷോയില്‍ കണ്ടതായി ഷെരിഫിന്റെ ഓഫീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ വഴി ബേക്കയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു. 

ഇത് അറിഞ്ഞ ഉടന്‍ ബേക്ക അമ്മയ്ക്കായി ട്വിറ്ററില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. 'താന്‍ എത്ര പ്രാവശ്യമാണ് അമ്മയോട് പറഞ്ഞത് റിയാലിറ്റി ഷോയില്‍ നിന്ന് എനിക്ക് ഫോണ്‍ വിളിക്കാനാവില്ല എന്ന്.' എന്തായാലും മകളെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അമ്മ. കഞ്ചാവ് തോട്ടത്തില്‍ ജോലി ചെയ്യുന്നതിനായാണ് ബേക ഹംബോള്‍ഡറ്റ് കൗണ്ടിയിലേക്ക് വന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നവംബര്‍ 12 മുതല്‍ ഇവരെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. 

ഒരു വ്യക്തി 25 സ്ത്രീകളെ ഡേറ്റ് ചെയ്യുന്ന ടിവി ഷോയാണ് ദി ബാച്ചിലര്‍. പരിപാടിയുടെ അവസാനം ഇതില്‍ നിന്ന് ഒരാളെ ഇയാള്‍ തെരഞ്ഞെടുക്കുകയും വിവാഹവാഗ്ധാനം നടത്തുകയും ചെയ്യും. ഷോയിലെ ഒരുപാട് ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് ബേക.