ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ തോക്കെടുത്തു; അക്രമികള്‍ കണ്ടം വഴി ഓടി

Published: 05th February 2018 06:13 PM  |  

Last Updated: 05th February 2018 06:14 PM  |   A+A-   |  

woman-gunjhmhjkh

ലഖ്‌നൗ: ഭര്‍ത്താവിനെ അക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടാല്‍ നോക്കിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കി്‌ല. അത്രതന്നെയേ ഇവിടെയും സംഭിച്ചുള്ളു. സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ റിവോള്‍വര്‍ റാണിയായി. ലക്‌നൗവിലെ കകോറി ജില്ലയിലാണ് സംഭവം.

വീടിന് മുന്‍പില്‍ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ നാല് പേര്‍ അടുക്കുകയും ആക്രമണം തുടരുകയും ചെയ്തത്. അതിലൊരാള്‍ വടി ഉപയോഗിച്ച് ശക്തിയില്‍ പ്രഹരിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്ത് വന്ന ഭാര്യയുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. അക്രമികള്‍ക്കുനേരെ അവര്‍ വെടിവച്ചു. ഇതോടെ അക്രമികള്‍ ഭയന്നോടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഫെബ്രുവരി നാലിന് രാവിലെ 11.20 ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഡിയോ കണ്ട നിരവധി പേരാണ് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ കാട്ടിയ സാഹസത്തെ അഭിനന്ദിച്ചത്. ചിലര്‍ റിവോള്‍വര്‍ റാണിയെന്നാണ് ഇവരെ വിളിച്ചത്. എന്നാല്‍ മറ്റു ചിലര്‍ തോക്ക് കൈവശം വയ്ക്കുന്നതിനുളള അധികാരം അവര്‍ക്ക് ഉണ്ടായിരുന്നോയെന്നും ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.