സ്വന്തം വിവാഹം ബ്രേക്കിങ് ന്യൂസാക്കി റിപ്പോര്‍ട്ടര്‍; കുടുംബ കാര്യങ്ങളെല്ലാം ഇനി ലൈവ് ആകുമോയെന്ന് വിമര്‍ശകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 03:42 PM  |  

Last Updated: 05th February 2018 03:42 PM  |   A+A-   |  

648227-capture

 

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പലതും മാറ്റിവെച്ചായിരിക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിക്ക് പിന്നാലെ പായേണ്ടത്. ഇവിടെയൊരു മാധ്യമ പ്രവര്‍ത്തകന് സ്വന്തം വിവാഹ ദിനത്തിലും ജോലി മാറ്റി വയ്ക്കാന്‍ വയ്യ. പകരമോ, തന്റെ വിവാഹം ബ്രേക്കിങ് ന്യൂസായി റിപ്പോര്‍ട്ട് ചെയ്യുകയാണ് പാക്കിസ്ഥാനിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍. 

സിറ്റി 41 എന്ന ന്യൂസ് ചാനലിലൂടെയാണ് ഹനാന്‍ ബുക്കാരി തന്റെ വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങുകള്‍ക്ക് മുന്‍പുള്ള വിശദ വിവരങ്ങള്‍ ഹനാന്‍ നല്‍കി, കൂടാതെ അച്ഛനേയും, അമ്മയേയും, ഭാര്യ പിതാവിനേയും എന്തിന് ഭാര്യയെ തന്നെയും ഹനാന്‍ ഇന്റര്‍വ്യു ചെയ്തു. 

എന്നാല്‍ ചിലര്‍ക്ക് ഈ മാധ്യമ പ്രവര്‍ത്തകന്റെ രീതി തീരെ ഇഷ്ടപ്പെട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തനം എവിടേക്കാണ് എത്തുന്നത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യതയില്ലാതെ ഇങ്ങനെ കാണിക്കുന്നതിനേയും പലരും വിമര്‍ശിക്കുന്നു.