കുട്ടികളുമായി പോകാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷന്‍ ബീച്ചുകളോ? 

കുട്ടികളുമായി അവധിദിനങ്ങള്‍ ചിലവിടാന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സംശയമില്ലാതെ പോകാവുന്ന ഇടമാണ് ബീച്ചുകളെന്ന് വിദഗ്ധര്‍
കുട്ടികളുമായി പോകാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷന്‍ ബീച്ചുകളോ? 

കുട്ടികളുമായി അവധിദിനങ്ങള്‍ ചിലവിടാന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സംശയമില്ലാതെ പോകാവുന്ന ഇടമാണ് ബീച്ചുകളെന്ന് വിദഗ്ധര്‍. കടല്‍തീരങ്ങള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നാണ് പറയുന്നത്. കംപ്യൂട്ടറിന്റയും ടിവിയുടെയുമൊക്കെ സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ശുദ്ധവായുവിലേക്ക് കടക്കാനുള്ള മികച്ച് മാര്‍ഗമാണ് കടല്‍തീരങ്ങള്‍. 

പ്രകൃതിയുമായി കൂടിതല്‍ അടുക്കാനും പ്രകൃതിയെ ആസ്വദിക്കാന്‍ കുട്ടികളെ പഠിപ്പിക്കാനും ഇത് സഹായകരമാണ്. ഇത്തരം കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ആരോഗ്യകരമായ ജീവിതരീതി തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. കടല്‍വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ഉപ്പും മറ്റ് പദാര്‍ത്ഥങ്ങളും കുട്ടികളുടെ ആരോഗ്യകത്തിന് നല്ലതാണ്. ചര്‍മ്മ രോഗങ്ങള്‍ മുതല്‍ ജലദോഷം വരെയുള്ള അസുഖങ്ങള്‍ക്ക് കടല്‍വെള്ളം ശമനം നല്‍കും. 

കുട്ടികള്‍ പുതിയ കാര്യങ്ങള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചെടുക്കുന്നവരാണ്. അതില്‍തന്നെ അവര്‍ നേരിട്ട് അനുഭവിച്ചറിയുന്ന കാര്യങ്ങളാണ് കൂടുതല്‍ ഗ്രഹിക്കുക. അതികൊണ്ടുതന്നെ കടലും കടല്‍കാറ്റും മണ്ണും കല്ലുമൊക്കെ അവര്‍ക്ക് കൂടുതല്‍ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതാണ് ഇത്തരം ഉല്ലാസനിമിഷങ്ങളെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളെ കടലിനടിയില്‍ നീന്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ഇതവരെ പുതിയ കാഴ്ചകളിലേക്കാണ് കൂട്ടികൊണ്ടുപോകുകയെന്ന് വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com