ദിനോസറിനോടുപോലും പൊരുതി ജയിക്കുന്ന ജീപ്പ്: വ്യത്യസ്തമായ പരസ്യം വയറലാകുന്നു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th February 2018 06:01 PM  |  

Last Updated: 07th February 2018 06:02 PM  |   A+A-   |  

jeephjhjhj

ന്നും വാഹനപ്രേമികളുടെ സ്വപ്‌നവാഹനമാണ് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഓരോ മോഡലുകളും. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിന്റെ ആദ്യ എസ്.യുവിയായ കോംപസ് ഇന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ അതിനേക്കാളുമെല്ലാം ഹിറ്റായ ഒരു സൂപ്പര്‍ പരസ്യവുമായി ജീപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

ജീപ്പ് റാങ്കഌിന്റെ പുതിയ പരസ്യമാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദിനോസറില്‍ നിന്നും ജീപ്പ് റാങ്കഌില്‍ അതിസാഹസികമായി രക്ഷപ്പെടുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. 1993ല്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച ജുറാസിക്ക് പാര്‍ക്കാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

ദിനോസറില്‍ നിന്നും രക്ഷപ്പെടുന്ന സിനിമയിലെ രംഗത്തിനു സമാനമായ രീതിയിലായിരുന്നു പരസ്യത്തിലും ചിത്രീകരിച്ചത്. ജുറാസിക്ക് പാര്‍ക്കിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജെഫ് ഗോള്‍ഡ്ബ്ലം തന്നെയാണ് പരസ്യത്തിലും അഭിനയിച്ചിരിക്കുന്നത്  എന്നതാണ് മറ്റൊരു പ്രത്യേകത.

ലൈറ്റ് വെയിറ്റ് മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ 90 കിലോഗ്രാം ഭാരം കുറച്ചായിരുന്നു പുതിയ റാങ്ക്‌ളറിന്റെ കടന്നു വരവ്. പെന്റാസ്റ്റാര്‍ വി6, വി6 എക്കോഡീസല്‍ എന്നിവയ്ക്ക് പുറമേ രണ്ട് പുതിയ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളിലുമാണ് 2018 റാങ്ക്‌ളര്‍ പുറത്തിറങ്ങിയത്.

വീല്‍ബേസ് നേരത്തെയുള്ളതിനെക്കാള്‍ കൂടുതലുണ്ട്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. മുന്നിലെ 7 സ്ലേറ്റ് ഗ്രില്‍, ഫുള്‍ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, എല്‍.ഇ.ഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവയും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.