നീലച്ചിത്രം നിര്‍മ്മിച്ച് പണമുണ്ടാക്കി ലോകസഞ്ചാരത്തിനിറങ്ങുന്ന ദമ്പതികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2018 11:10 AM  |  

Last Updated: 07th February 2018 11:10 AM  |   A+A-   |  

 

ലോകം മുഴുവന്‍ ചുറ്റിക്കാണുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാല്‍ അതിനുള്ള സാമ്പത്തികം ഇല്ലായ്മയാണ് പലരേയും ആ ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ലോകസഞ്ചാരമെന്ന ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇറ്റലിക്കാരായ ഈ ദമ്പതികള്‍ ചെയ്ത സാഹസം അറിഞ്ഞാല്‍ ഏവരും ഞെട്ടും. 

സ്വന്തം നീലച്ചിത്രം നിര്‍മ്മിച്ച് പണമുണ്ടാക്കി ലോകസഞ്ചാരം നടത്തുകയാണ് 28കാരനായ പോളോയും 23 കാരിയായ കിമ്മും. ഐടി കമ്പനിയില്‍ ട്രാന്‍സ്‌ലേറ്ററായ കിമ്മും, മീഡിയ ഡിസൈനറായ പോളോയും ഒരു സെക്‌സ് പാര്‍ട്ടിക്കിടെയാണ് കണ്ടുമുട്ടുന്നത്. 

'ഒരു സ്ത്രീ സുഹൃത്ത് വഴിയായിരുന്നു തങ്ങള്‍ കണ്ടുമുട്ടിയത്. ആ സൗഹൃദം കിടപ്പറ വരെ എത്തിച്ചു. അതോടെ പരസ്പരം പിരിയാന്‍ കഴിയാത്ത വിധം തങ്ങള്‍ മാനസികമായി ഒന്നായതായി' കിം പറയുന്നു. 

ഇതിനിടെ വേള്‍ഡ് ടൂറെന്ന ആഗ്രഹം വീണ്ടും കലശലായി. ഇതിന് എങ്ങനെ പണമുണ്ടാക്കാമെന്നായി ചിന്ത. ഇതോടെയാണ് അശ്ലീല സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എങ്ങനെ ഈ രംഗത്തെത്താമെന്ന് അറിയുമായിരുന്നില്ല. തങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു.  ഈ വീഡിയോകളില്‍ ഒന്ന്  ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തായിരുന്നു തുടക്കമിട്ടത്. 

ഇതിന് വന്‍ സ്വീകാര്യത ലഭിച്ചതോടെ, പോണ്‍ വീഡിയോ ഇന്‍ഡസ്ട്രിയിലേക്ക് ശ്രദ്ധയൂന്നി. ജോലി രാജിവെച്ച് മുഴുവന്‍ സമയവും ഈ രംഗത്ത് വ്യാപൃതരായിരിക്കുകയാണ് കിമ്മും പോളോയും. മൂന്നര പൗണ്ടാണ് ഇവര്‍ നേരത്തെ ഓരോ വീഡിയോയ്ക്കും ഈടാക്കിയിരുന്നത്. പോണ്‍ വ്യവസായ രംഗത്ത് കൂടുതല്‍ ശക്തമാകുക ലക്ഷ്യമിട്ട് മെ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്‌സൈറ്റും ഇവര്‍ ആരംഭിച്ചു. കൂടാതെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. 

സെക്‌സ് വീഡിയോകള്‍ വിറ്റ് ഈ ദമ്പതികള്‍ ഇതുവരെ, ഇറ്റലി, സ്‌പെയിന്‍ ( കാനറി ദ്വീപുകള്‍ അടക്കം), ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം, ഗ്രീസ്, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞു. അര്‍ജന്റീനയിലാണ് ഇവരിപ്പോള്‍. 

വീഡിയോ ചിത്രീകരണത്തിനിടെ ഇറ്റലിയില്‍ പൊലീസ് ഇവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ഫ്രാന്‍സില്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. എന്നാലും തങ്ങളുടെ മേഖലയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് കിം പറയുന്നത്. തങ്ങള്‍ ആധുനിക തരത്തിലുള്ള പുതിയ ലൈഫ് സ്റ്റൈലാണ് പിന്തുടരുന്നത്. തുറന്ന ബന്ധം, ദിനവും യാത്രകള്‍, ഓരോ രാജ്യങ്ങള്‍, പുതിയ കാഴ്ചകള്‍, പുതിയ സെക്‌സ് അനുഭവങ്ങള്‍, ജീവിതം ദിനംപ്രതി ആനന്ദകരമാണെന്നാണ് കിം ഒരു അഡള്‍ട്ട് സൈറ്റിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയത്.