ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോര്‍ക്കില്‍ കുരുങ്ങിയത് ഒരു ചത്ത പല്ലി

By സമകാലികമലയാളം ഡെസ്‌ക്   |   Published: 08th February 2018 01:26 PM  |  

Last Updated: 08th February 2018 01:49 PM  |   A+A-   |  

spinachhjgh

കിത്തറി: സാലഡ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഫോര്‍ക്കില്‍ തടഞ്ഞ് മൂന്നിഞ്ച് വലിപ്പമുള്ള ഒരു പല്ലിയാണ്. വാല്‍ മാത്രം നഷ്ടപ്പെട്ട പല്ലി. ന്യൂയോര്‍ക്കിലെ ഒരു നഗരമായ കിത്തറി എന്ന സ്ഥലത്താണ് സ്ത്രീയ്ക്ക് ചീരയില്‍ നിന്നും പല്ലിയെ കിട്ടിയത്. അതും ചീര സാലഡ് ആക്കി കഴിക്കുന്നതിനിടയ്ക്കാണ് അസാധാരണമായ കയ്പ് അനുഭവപ്പെടുകയും ഫോര്‍ക്കില്‍ ചത്ത പല്ലി തടയുകയും ചെയ്തത്.

കിത്തറിയില്‍ നഴ്‌സ് ആയ മിഷേല്‍ കാര്‍ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. താന്‍ പല്ലിയെയാണ് കഴിച്ചതെന്ന് തിരിച്ചറിഞ്ഞ മിഷേല്‍ ആദ്യം കുറെ ശര്‍ദിച്ചു. പിന്നീട് തനിക്ക് മാരകമായ വിഷബാധയേല്‍ക്കുമെന്ന് ഭയന്നതായും മിഷേല്‍ പറഞ്ഞു. മിഷേലിന്റെ ബയോളജിസ്റ്റായ സുഹൃത്താണ് ഇൗ പല്ലി കാലിഫോര്‍ണിയയില്‍ കാണപ്പെടുന്ന ബ്യൂ-ബെല്ലിഡ് എന്ന ഇനത്തില്‍ പെട്ടതാണെന്ന് പറഞ്ഞത്.

ജനുവരി 26ന് പോര്‍ട്‌സ്‌മെത്തിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നായിരുന്നു മിഷേല്‍ ചീര വാങ്ങിയത്. പായ്ക്ക് ചെയ്ത കവറിന് പുറത്ത് അത് വിതരണം ചെയ്യുന്നത് കാലിഫോര്‍ണിയന്‍ കമ്പനി ആണെന്നും വ്യക്തമാക്കിയിരുന്നു. ഇത് വിതരണക്കാരന്റെ ഉത്തരവാദിത്തമാണെന്നാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ വക്താവ് സംഭവത്തോട് പ്രതികരിച്ചത്.

തുടര്‍ന്ന് മിഷേല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെയും സമീപിച്ചു. ഇത് വേറെ രാജ്യത്ത് നിന്ന് പായ്ക്ക് ചെയ്ത് അയച്ച വസ്തുവാണ്, ഏതായാലും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു.