വെള്ളക്കാരല്ല ശരിക്കും ബ്രിട്ടീഷുകാര്‍ കറുത്തവര്‍; ബ്രിട്ടീഷുകാരുടെ പൂര്‍വികരുടെ നിറം കറുപ്പായിരുന്നെന്ന് പുതിയ കണ്ടെത്തല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 03:21 PM  |  

Last Updated: 08th February 2018 03:21 PM  |   A+A-   |  

cheddar_man_1

 

വെളുത്ത് ചുവന്ന നിറമുള്ളവരാണ് ബ്രിട്ടീഷുകാര്‍. കറുത്ത നിറമുളളവരെ മുഴുവന്‍ അടിമകളാക്കി അവരുടെ കാല്‍കീഴിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് ഈ നിറം ഉപയോഗിച്ചാണ്. എന്നാല്‍ ബ്രിട്ടീഷുകാരുടെ നിറത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൂര്‍വികരുടെ തൊലിനിറം കറുപ്പായിരുന്നെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആദ്യ ആധുനിക ബ്രിട്ടീഷുകാരന്‍ ഇരുണ്ടതോ കറുത്തതോ ആയ നിറത്തിലുള്ളവരായിരുന്നെന്നാണ് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയത്. സോമര്‍സെറ്റിലെ ഗൗഗ്‌സ് ഗുഹയില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും പ്രായമുള്ള അസ്തികൂടം ചെദ്ദാര്‍ മാനെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. കറുത്ത് ചുരുണ്ട മുടിയും നീല കണ്ണുകളുമുള്ള മനുഷ്യനായിരുന്നു ഇയാളെന്നാണ് നിരീക്ഷണ ഫലം. 

ചെദ്ദാര്‍ മാന്‍ അവന്റെ ഇരുപതുകളില്‍ മരിച്ചെന്നാണ് വിലയിരുത്തുന്നത്. ചെദ്ദാറിന് മുന്‍പുണ്ടായിരുന്ന ജനങ്ങള്‍ ഇല്ലാതായതിന് ശേഷമാണ് അവന്‍ ബ്രിട്ടനില്‍ താമസമാക്കിയത്. അവന്റെ പൂര്‍വ്വികര്‍ ഐസ് ഏജിന് ശേഷമാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്തത്. ബ്രിട്ടനില്‍ തുടര്‍ച്ചയായ മനുഷ്യവാസം ആരംഭിക്കുന്നത് ഇതോടെയാണ്. 

ഇന്ന് ഏകദേശം 10 ശതമാനം വെള്ളക്കാരും ഈ വിഭാഗത്തിന്റെ പിന്‍മുറക്കാരാണ്. എന്നാല്‍ ഈ കണ്ടെത്തല്‍ ബ്രിട്ടീഷുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനാല്‍ ഗവേഷകരേയും മറ്റും വിമര്‍ശിച്ചാണ് അവര്‍ അരിശം തീര്‍ക്കുന്നത്.