പ്രതിയുടെ രേഖാചിത്രമാണ്, ചിരിക്കേണ്ട, ഈ രേഖാചിത്രം വെച്ച് പ്രതിയെ പിടികൂടി പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 04:57 PM  |  

Last Updated: 10th February 2018 04:57 PM  |   A+A-   |  

suspects-sketch

ഒറ്റനോട്ടത്തില്‍ തന്നെ പ്രതിയുടെ ആ രേഖാചിത്രം വരച്ചിരിക്കുന്നത് കണ്ടാല്‍ ചിരിച്ചു പോകാത്തവര്‍ വിരളമായിരിക്കും. പക്ഷേ ആ രേഖാചിത്രം ഉപയോഗിച്ചാണ് ഞങ്ങള്‍ തിരഞ്ഞു നടന്നിരുന്ന പ്രതിയെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

പെന്‍സില്‍വാനിയയിലാണ് സംഭവം. ഒരു കൃഷിക്കാരന്റെ ജോലിക്കാരനെന്ന് നടിച്ച് കാശുമായി കടന്നു കളയുകയായിരുന്നു ഈ വിരുതന്‍. പക്ഷേ ആ വിരുതന്റെ രേഖാചിത്രം ഒരു ദൃക്‌സാക്ഷി വരച്ചു. ആ ചിത്രമാണ് എല്ലാവരേയും ചിരിപ്പിച്ച് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി പടരുന്നത്. 

ഒരു കുട്ടി കോറിയിട്ട പടം പോലെ നമുക്ക് തോന്നും. പക്ഷേ ആ രേഖാചിത്രവും, അതോടൊപ്പം ദൃക്‌സാക്ഷി നല്‍കിയ സൂചനകളും വെച്ചാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്ന് പെന്‍സില്‍വാനിയായിലെ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.