'ആ തിരയില്‍ ബാലന്‍സെല്ലാം പോയി' ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 06:13 PM  |  

Last Updated: 14th February 2018 06:13 PM  |   A+A-   |  

 


ന്യൂയോര്‍ക്ക് : ഫോട്ടോ ഷൂട്ടിനിടെ അവിചാരിതമായി കുതിച്ചെത്തിയ തിരയും അതില്‍പ്പെട്ട മോഡലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേറ്റ് അപ്ടണ്‍ എന്ന അമേരിക്കന്‍ മോഡലാണ് കഥയിലെ താരം. ഒരു സ്‌പോര്‍ട്‌സ് മാഗസിന് വേണ്ടിയുള്ള ഷൂട്ടിനിടെയാണ് പോസ് ചെയ്തുകൊണ്ടിരുന്ന കേറ്റിനെ തിര കടലിലിട്ടത്. 

അരൂബ ഐലന്റിലായിരുന്നു ഫോട്ടോഷൂട്ട്. ടോപ്‌ലസ്സായി കൈകൊണ്ട് മാറു മറച്ചാണ് കേറ്റ് അപ്ടണിന്റെ പോസ്. ഷൂട്ടിംഗിനിടെ സംഘത്തിലെ ഒരാള്‍ കേറ്റിന് നല്‍കാനായി ഷൂവുമായി, താരം പോസ് ചെയ്യുന്ന മണല്‍ത്തിട്ടിലേക്ക് കയറി. ഇതിനിടെ ഇരമ്പിയെത്തിയ കടല്‍ത്തിരയില്‍ ബാലന്‍സ് തെറ്റി കേറ്റ് കടലില്‍ പതിക്കുകയായിരുന്നു. 

 

ഉടന്‍ തന്നെ സെറ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ താരത്തിന്റെ സഹായത്തിനെത്തി. കേറ്റിന്റെ വീഴ്ച ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.