ബാഗ് കളവുപോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെ എക്‌സ്‌ റേ മെഷീനില്‍ ചാടിക്കയറി യുവതി; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 04:58 PM  |  

Last Updated: 14th February 2018 04:58 PM  |   A+A-   |  

china_women

 

രു മനുഷ്യന് ഏറ്റവും വിലപ്പെട്ടത് എന്താണ്? മൊബൈല്‍ ഫോണ്‍, ആഭരണം... അങ്ങനെ പലതും പറയാനുണ്ടാകും. ഇതിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ തയാറായിരിക്കും. ചൈനയിലെ ഒരു യുവതി തന്റെ വിലപ്പെട്ട വസ്തുവിന് വേണ്ടി കാട്ടിക്കൂട്ടിയ സാഹസമാണ് ഇപ്പോള്‍ ലോക ശ്രദ്ധ നേടുന്നത്. 

ചൈനയിസെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോന്‍ഗ്വാനിലുള്ള യുവതിയാണ് ബാഗും, സ്യൂട്ട്‌കേസും നഷ്ടപ്പെട്ടുമെന്ന് പേടിച്ച് എക്‌സ്‌ റേ മിഷീനില്‍ ചാടിക്കയറിയത്. റെയില്‍ വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി. ബാഗ് പരിശോധിച്ചതിന് ശേഷമാണ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അതിനായി എക്‌സ്‌റേ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ബാഗ് അതില്‍ വെച്ചിട്ട് വേണം യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍.

എന്നാല്‍ തന്റെ ബാഗ് അങ്ങനെ വെക്കാന്‍ യുവതി തയാറായില്ല. ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് ഇവര്‍ മെഷീനിലേക്ക് ചാടിക്കയറി. പരിശോധന നടത്തി അടുത്ത സൈഡിലൂടെ ബാഗും സ്യൂട്ട്‌കേസുമായി യുവതി ഇറങ്ങി വരികയും ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതി മെഷീനിലൂടെ പുറത്തേക്ക് വരുന്നതിന്റെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മെഷീനിനുള്ളിലൂടെ കാണുന്ന യുവതിയുടെ രൂപവും വീഡിയോയില്‍ കാണാം. 

ഫെബ്രുവരി 11 നാണ് സംഭവമുണ്ടാകുന്നത്. ഇതിനെത്തുടര്‍ന്ന് മെഷീനിനുള്ളില്‍ ചാടിക്കയറരുതെന്ന് സ്‌റ്റേഷനിലെ അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മെഷീനില്‍ നിന്ന് വരുന്ന റേഡിയേഷന്‍ അപകടകരമാണെന്ന് പറഞ്ഞാണ് തടയുന്നത്.