തടിച്ച് പുത്തന്‍ ലുക്കില്‍ മീര ജാസ്മിന്‍ ചിത്രങ്ങള്‍ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 12:25 PM  |  

Last Updated: 14th February 2018 12:25 PM  |   A+A-   |  

 

മേക്കോവറില്‍ മീര ജാസ്മിന്‍. ശക്തമായ വേഷങ്ങളിലൂടെ മലയാളിയുടെ മനസില്‍ കയറിക്കൂടിയ നടിയാണ് മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും മുന്‍നിര നായികയായി കത്തി നില്‍ക്കുമ്പോഴായിരുന്നു സിനിമയില്‍ നിന്നുളള മീരയുടെ പിന്മാറ്റം. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

തടിച്ച ലുക്കിലാണ് മീര ഇപ്പോള്‍. പുതിയ സിനിമയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പാണോ ഇതെന്നും അറിയാന്‍ കഴിയുന്നില്ല. ഗള്‍ഫില്‍ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മീരയുടെ സഹോദരിയെയും ചിത്രങ്ങളില്‍ കാണാം.