പ്രണയം ഇല്ലാത്തവരുടെ കണ്ണ് തുടച്ച് പോണ്‍ഹബ്ബ്; വാലന്റൈന്‍സ് ദിനത്തില്‍ വെബ്‌സൈറ്റ് ഉപയോഗം സൗജന്യമാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 12:11 PM  |  

Last Updated: 15th February 2018 12:11 PM  |   A+A-   |  

o-PHONE-BED-facebook

 

പരസ്പരം സമ്മാനങ്ങളും പൂക്കളും കൈമാറിയും ഒരുമിച്ച് സമയം ചെലവഴിച്ചും വാലന്റൈന്‍സ് ദിനം ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ് പ്രണയികള്‍. എന്നാല്‍ പ്രണയം ഇല്ലാത്തവര്‍ക്ക് ഈ ദിനം തികച്ചു നിരാശ നിറഞ്ഞതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ചുവന്ന ഹൃദയങ്ങളും വാനലന്റൈന്‍ ഗിഫ്റ്റിനെക്കുറിച്ചുള്ള പരസ്യങ്ങളുമെല്ലാം താന്‍ ഒറ്റയ്ക്കാണെന്നുള്ള ചിന്തയുടെ മൂര്‍ച്ച കൂട്ടാന്‍ പോന്നതായിരുന്നു. ഇങ്ങനെ വേദനിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനായി പോണ്‍ വെബ്‌സൈറ്റ് മാത്രമാണ് രംഗത്തെത്തിയത്. 

പോണ്‍ഹബ് എന്ന പോണ്‍ വെബ്‌സൈറ്റാണ് പ്രണയദിനത്തില്‍ ഓഫറുമായി എത്തിയത്. മറ്റ് കച്ചവടക്കാന്‍ സാധനങ്ങളുടെ വില കൂട്ടിയപ്പോള്‍ സൗജന്യമായി വെബ്‌സൈറ്റ് ഉപയോഗിക്കാനുള്ള സാഹചര്യമാണ് പോണ്‍ഹബ്ബ് ഒരുക്കിയത്. വാലന്റൈന്‍സ് ദിനത്തില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയത്. പ്രണയം ഇല്ലാത്തവരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഓഫര്‍. മിച്ച നിലവാരത്തിലുള്ള വീഡിയോകള്‍ കാണാന്‍ കഴിയുന്നു പ്രീമിയം സെക്ഷനിലായിരുന്നു ഓഫര്‍. ഇതേ ഓഫര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ കൊണ്ടുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ശരാശരി ദിവസത്തേക്കാള്‍ 308 ശതമാനമാണ് വെബ്‌സൈറ്റ് ട്രാഫിക്കിലാണ് വര്‍ധനവുണ്ടായത്.