300 വര്‍ഷം മുന്‍പ് എഴുതിയ ഇംഗ്ലണ്ടിലെ 'കാമസൂത്ര' ലേലത്തിന്; പുസ്തകത്തിലുള്ളത് ലൈംഗിക സുഖത്തിനായുള്ള വിചിത്രമായ ടിപ്പുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 03:11 PM  |  

Last Updated: 15th February 2018 03:12 PM  |   A+A-   |  

sex-manual

 

300 വര്‍ഷം മുന്‍പ് എഴുതപ്പെട്ട സെക്‌സ് മാനുവല്‍ ലേലത്തിന്. ജോര്‍ജീനിയന്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന വിചിത്രമായ ആചാരങ്ങള്‍ വെളിവാക്കുന്നതാണ് 1790 ല്‍ എഴുതപ്പെട്ട ഈ പുസ്തകം. ആ കാലഘട്ടത്തില്‍ വളരെ പ്രചാരം നേടിയ പുസ്തകത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

രോമമുള്ള ചുണ്ടുകളും കോട്ടിയ വായും വലിപ്പമുള്ള ചുണ്ടുകള്‍മുള്ള കുട്ടികളെ പ്രസവിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്ന വിചിത്രമായ ടിപ്പുകള്‍ ഇതിലുണ്ട്. പുരുഷന്മാരില്‍ അധികം ബീജം ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി മാംസംവും ബ്ലാക് ബേഡ്, കുരുവി എന്നിവയെ ഭക്ഷണമാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അവരുടെ വലത്തേ കൈയുടെ ഭാഗത്തേക്ക് കിടക്കണം. പെണ്‍കുട്ടിയെ വേണ്ടവര്‍ ഇടത്തെ കൈയിന്റെ ഭാഗത്തേക്കും കിടക്കണം. 

ലോകത്തിന്റെ അത്ഭുതമാണ് പുരുഷന്മാരെന്നാണ് പുസ്തകത്തില്‍ പറയുന്നത്. പുരുഷന്മാരിലുണ്ടാകുന്ന ബീജങ്ങളെ ദൈവികമായ സമ്മാനമായാണ് ഇതില്‍ കണക്കാക്കുന്നത്. എന്നാല്‍ ലൈംഗിക സംതൃപ്തിക്കുള്ള ഒരു വസ്തുമാത്രമായാണ് സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഞെട്ടിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ പേരില്‍ 1960 വരെ സെക്‌സ് മാനുവലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 

1684 ലാണ് ഈ പുസ്തകരത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍കൊണ്ട് പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി. സ്ത്രീകള്‍ പ്രകൃതിവിരുദ്ധമായി നാല്‍ക്കാലികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ജനിക്കുന്ന ഭീകരരൂപികളുടെ മരത്തില്‍ തീര്‍ത്ത രൂപങ്ങള്‍ ഇതില്‍ ചിത്രീകരിച്ചിരുന്നു. ഇത്തരത്തിലുള്ള ഭീകരമായ ലൈംഗികബന്ധങ്ങളെക്കുറിച്ച് പുസ്തകത്തില്‍ സൂചിപ്പിച്ചതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 

മാതാപിതാക്കളഉടെ ചിന്തയ്ക്ക് അനുസരിച്ചായിരിക്കും കുട്ടികളുടെ രൂപം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ സ്ത്രീ, പുരുഷനെ നോക്കിക്കൊണ്ടിരുന്നാല്‍ കുട്ടിക്ക് അച്ഛന്റെ പോലെയായിരിക്കും ജനിക്കുകയെന്നും പുസ്തകത്തില്‍ പറയുന്നു. മാര്‍ച്ച് 27 നാണ് പുസ്തകം ലേലം ചെയ്യുന്നത്.