എഡിറ്റ് ചെയ്ത് സൗന്ദര്യം കൂട്ടിയില്ല; മറയില്ലാതെ യഥാര്‍ഥ പെണ്‍ ഭംഗി ഇവിടെ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 01:25 PM  |  

Last Updated: 15th February 2018 01:25 PM  |   A+A-   |  

sportsillustriated

കവര്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്ന മോഡലുകള്‍, സിനിമാ, കായിക താരങ്ങള്‍ പലരേയും അസൂയപ്പെടുത്തും. ആരേയും അമ്പരപ്പിക്കുന്ന ലുക്കിലായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക എന്നത് തന്നെയാണ് അതിന് കാരണം. പക്ഷേ ഈ അമ്പരപ്പിക്കലിന് പിന്നില്‍ എഡിറ്റിങ്ങാണെന്ന് എല്ലാവര്‍ക്കുമറിയാം. 

എഡിറ്റിങ്ങില്ലാതെ, ശരീര സൗന്ദര്യം അത് യഥാര്‍ഥത്തില്‍ എങ്ങിനെയാണോ അത് ഒപ്പിയെടുത്താണ് ഇത്തവണത്തെ സ്‌പോര്‍ട്‌സ് ഇല്യുസ്‌ട്രേറ്റഡിന്റെ സ്വിംസ്യൂട്ട് ഇഷ്യു വരുന്നത്. സ്ത്രീകള്‍ മാത്രമടങ്ങിയ സംഘമാണ് ഇതിനായി ഫോട്ടോഷൂട്ട് നടത്തിയത്. അവര്‍ പുറത്തുവിടുന്നതാകട്ടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോകള്‍ മാത്രം, അതും ആദ്യമായി. 

മക്ഗ്രാഡി ഉള്‍പ്പെടെയുള്ള മോഡലുകളുടെ നഗ്നത ബ്ലാക്ക്ആന്‍ഡ് വൈറ്റിലും, പോസിറ്റീവ് വാക്കുകള്‍ കാലുകളിലും കയ്യിലും കുറിച്ചുമാണ് ശക്തിയുള്ള ചിത്രങ്ങളായി പുറത്തുവരുന്നത്. മീ ടു ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് സ്‌പോര്‍ട്‌സ് ഇല്യൂസ്ട്രിയേറ്റഡ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി മുന്നോട്ടു വരുന്നത്. 

കായിക താരങ്ങള്‍, എഴുത്തുകാര്‍, മോഡലിങ് രംഗം അവഗണിക്കുന്ന വണ്ണം കൂടിയവര്‍, അമ്മമാര്‍ എന്നിവരെയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നു.