നഗ്നയോഗ ഓസ്‌ട്രേലിയയില്‍ ട്രെന്‍ഡാകുന്നു ; ലൈംഗിക ഉണര്‍വിന് സഹായകമെന്ന് പരിശീലക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 03:31 PM  |  

Last Updated: 15th February 2018 03:31 PM  |   A+A-   |  

 

പെര്‍ത്ത് : ഓസ്‌ട്രേലിയയില്‍ റോസി റീസ് എന്ന യോഗ ടീച്ചറുടെ നഗ്ന യോഗ ക്ലാസുകള്‍ പുതിയ ട്രെന്‍ഡുകള്‍ തീര്‍ക്കുകയാണ്. പെര്‍ത്തിലായിരുന്നു റോസി റീസിന്റെ യോഗയിലെ പുതിയ പരീക്ഷണത്തിന് തുടക്കമിട്ടത്. എന്നാല്‍ അത് വളരെ പെട്ടെന്ന് തന്നെ ക്ലിക്കായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ എമ്പാടും യോഗ വര്‍ക്ക്‌ഷോപ്പുകളുമായി തിരക്കിലാണ് റോസി റീസ് . ന്യൂയോര്‍ക്കിലും റോസി റീസയ്ക്ക് ഇപ്പോള്‍ ക്ലാസ്സുകളുണ്ട്. 

രണ്ടു നിബന്ധനകളാണ് റോസ റീസിന്റെ യോഗ ക്ലാസില്‍  ചേരുന്നതിനുള്ളത്. ഒന്നാമത് സ്ത്രീകള്‍ക്ക് മാത്രമേ യോഗ ക്ലാസിലേക്ക് പ്രവേശനമുള്ളൂ. രണ്ടാമത് യോഗ പഠിക്കുന്നവര്‍ എല്ലാവരും പരിപൂര്‍ണ നഗ്നരായിരിക്കണം. നഗ്ന യോഗ പരിശീലിക്കുന്നതിലൂടെ ലൈംഗിക കരുത്ത് വര്‍ധിക്കും. കൂടാതെ ലൈംഗിക ജീവിതം മെച്ചപ്പെടുന്നതിന് പിന്നാലെ ശരീരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നും റോസി റീസ് പറയുന്നു. 

സിഡ്‌നിയില്‍ ഫിനാന്‍സ് റിക്രൂട്ടര്‍ എന്ന ജോലി ഉപേക്ഷിച്ചാണ്, 30 കാരിയായ റോസി റീസ് 2012 ല്‍ യോഗ പഠിക്കാനായി ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് യോഗ പഠിച്ചശേഷം നഗ്നയോഗ എന്ന പുതിയ ആശയത്തിന് റോസി ഓസ്‌ട്രേലിയയില്‍ പരീക്ഷണത്തിന് മുതിരുകയായിരുന്നു. മൂന്നുവര്‍ഷത്തിനിടെ നൂറുകണക്കിന് സ്ത്രീകളാണ് തന്റെ യോഗ ക്ലാസില്‍ നിന്ന് പഠിച്ചിറങ്ങി ആത്മവിശ്വാസമുള്ള ജീവിതം നയിക്കുന്നതെന്ന് റോസി റീസ് പറഞ്ഞു.