വരനെ സാക്ഷിയാക്കി വധുവിന്റെയും സുഹൃത്തിന്റെയും 'സെല്‍ഫിയെടുപ്പ്' ; വിവാഹ വേദി പോര്‍ക്കളമായപ്പോള്‍ ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 12:40 PM  |  

Last Updated: 16th February 2018 12:42 PM  |   A+A-   |  

 

കാണ്‍പൂര്‍ : എവിടെയും സെല്‍ഫിയാണല്ലോ ഇപ്പോള്‍ താരം. എന്നാല്‍ ഒരു സെല്‍ഫി വിവാഹവേദി പോര്‍ക്കളമാക്കിയ സംഭവമാണ് കാണ്‍പൂരില്‍ നിന്നും കഴിഞ്ഞദിവസം പുറത്തുവന്നത്. വിവാഹശേഷം വരനെ സാക്ഷിയാക്കി വധുവും പുരുഷ സുഹൃത്തും നടത്തിയ സെല്‍ഫിയാണ് വിവാഹവേദിയെ പോരാട്ടഭൂമിയാക്കിയത്. 

വിവാഹത്തിന് പിന്നാലെ വധുവിന്റെ ആണ്‍സുഹൃത്ത് വധുവിന് അടുത്തെത്തി സെല്‍ഫി എടുക്കാനാരംഭിച്ചു. വരനെ സാക്ഷിയാക്കിയായിരുന്നു സെല്‍ഫി പിടുത്തം. എന്നാല്‍ പിന്നീട് സെല്‍ഫിയുടെ രീതി മാറി. കെട്ടിപ്പിടിച്ചും ചുറ്റിപ്പിണഞ്ഞുമൊക്കെയായി സെല്‍ഫി. വരനെ സാക്ഷിയാക്കിയായിരുന്നു ഈ സ്‌നേഹപ്രകടനം. ഇതോടെ കുപിതനായ വരനും വരന്റെ ബന്ധുക്കളും സുഹൃത്തിനോട് വേദിവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. 

വിവാഹവേദിക്ക് പുറത്തെത്തിയ സുഹൃത്തിനെ വരന്റെ ആളുകള്‍ കാര്യമായിത്തന്നെ കൈകാര്യം ചെയ്തു. ഇതിനിടെ സുഹൃത്തിനെ രക്ഷിക്കാന്‍ വധുവും എത്തി. സുഹൃത്തിനെ പിന്തുണച്ച് വധുവിന്റെ ബന്ധുക്കളും എത്തിയതോടെ കൂട്ടത്തല്ലായിരുന്നു പിന്നീട് അരങ്ങേറിയത്. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അക്രമത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.