ഒരിടത്തൊരു മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഉണ്ടായിരുന്നു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th February 2018 12:45 PM  |  

Last Updated: 17th February 2018 12:45 PM  |   A+A-   |  

just-sul_ig_759n nbmbmb

ഇന്റര്‍നെറ്റ് ഒരു പ്രത്യേക ലോകമാണ്. സാധാരണ യുക്തിക്ക് ചേര്‍ന്ന കാര്യങ്ങള്‍ മാത്രം അവിടെ കാണാന്‍ കഴിയുമെന്നൊന്നും പ്രതീക്ഷിക്കരുത്. ഞൊടിയിടയിലാണ് ഈ മായാലോകത്ത് വ്യക്തികളും സംഭവങ്ങളുമെല്ലാം വൈറലാവുക. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ തന്നെയാണ് അതിനുള്ള വലിയ ഉദാഹരണം. ഒരു പാട്ട് രംഗം കൊണ്ട് മാത്രം പ്രിയയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 3.6 മില്ല്യന്‍ എന്ന നമ്പറിലേക്കാണ് കുതിച്ചുയര്‍ന്നത്.

അതേസമയം ആളുകളെ ചിന്തിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളെയും വ്യക്തികളെയും നമുക്ക് കാണാനാകും. ഇതാ ഇവിടെയൊരു 44കാരന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ വളരെ രസകരമായ രീതിയില്‍ കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്റര്‍നെറ്റില്‍ വന്‍ തോതില്‍ പ്രചരിച്ചിട്ടുള്ള സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇദ്ദേഹം ആണ്‍ പെണ്‍ ഭേദമില്ലാതെ പുതുതായി ഉണ്ടാക്കിയത്. കിലി ജെന്നര്‍ മുതല്‍ ജസ്റ്റിന്‍ ബീബര്‍ വരെയുണ്ട് ഈ മെക്കാനിക്കല്‍ എന്‍ജിനീയറുടെ പ്രച്ഛന്നവേഷ നിരയില്‍. ചിത്രത്തിനൊപ്പം തകര്‍പ്പന്‍ കാപ്ഷന്‍ കൊടുക്കാനും ഈ രസികന്‍ മറന്നട്ടില്ല. എത്ര ഗൗരവക്കാരനായാലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാതെ ചിരിച്ചുപോകും.