കഴുമരമായി തലയ്ക്ക് മുകളിലേക്ക് വളര്‍ന്ന നട്ടെല്ല്, ഇന്റര്‍നെറ്റിനെ ചിന്തിപ്പിച്ച് ജാപ്പനീസ് ആര്‍ട്ടിസ്റ്റിന്റെ വര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2018 02:41 PM  |  

Last Updated: 17th February 2018 02:41 PM  |   A+A-   |  

battery

ആയിരം വാക്കുകളേക്കാള്‍ ശക്തമായിരിക്കും ഒരു ചിത്രം വ്യക്തിയില്‍ തീര്‍ക്കുന്ന സ്വാധീനം. അതുപോലെ വാക്കുകളേക്കാള്‍ ശക്തമായി സംസാരിക്കുന്ന ചിത്രങ്ങളാണ് ജാപ്പനിസ് ആര്‍ട്ടിസ്റ്റായ അവൊഗാഡോ ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്. 

വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങള്‍ അവൊഗാഡോ ചിത്രങ്ങളിലൂടെ വരച്ചിടുന്നു. മുടിയഴിച്ച് ചരിഞ്ഞു കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ നിന്നും ചിതറി കിടക്കുന്ന ബാറ്ററികള്‍, കാലുകൊണ്ട് പെണ്ണിന്റെ കഴുത്തിറുക്കി ഒരു ഭാവവ്യത്യാസവുമില്ലാതെയിരിക്കുന്ന മൂങ്ങ, വളര്‍ന്ന നട്ടെല്ല് കഴുമരമായി വന്ന് തലയ്ക്ക് മുകളില്‍ നില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളിലൂടെ നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. 

വരകളിലൂടെ വികാരങ്ങളെ പുറത്തേക്കിറക്കുന്ന അവൊഗാഡോ പക്ഷേ തന്നെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, കെമിസ്ട്രി ഇഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍.