ശവപ്പെട്ടിക്കുള്ളില്‍ നിന്നും യുവതി രക്ഷപെടാന്‍ ശ്രമിച്ചെന്ന് കുടുംബം; കല്ലറയില്‍ നിന്നും അലര്‍ച്ച കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2018 02:55 PM  |  

Last Updated: 19th February 2018 02:59 PM  |   A+A-   |  

rosangela-3

രണാന്തര ചടങ്ങുകള്‍ക്കെല്ലാം ശേഷം അവളെ മതാചാര പ്രകാരം ശവപ്പെട്ടിക്കുള്ളി അടക്കി. പക്ഷേ ദിവങ്ങള്‍ ഒരോന്നും പിന്നിടുംതോറും അവളെ അടക്കിയതിന് സമീപത്തെ കുടുംബങ്ങള്‍ പറഞ്ഞു തുടങ്ങി, യുവതിയുടെ അലര്‍ച്ച തങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാമെന്ന്. അങ്ങിനെ പതിനൊന്ന് ദിവസം പിന്നിട്ടു. 

അവളെ അടക്കിയിടത്ത് നിന്നും നിലവിളി ഉയരുന്നുണ്ടെന്ന് പ്രദേശവാസികള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞതോടെ കുടുംബം കല്ലറ തുറന്ന് പരിശോധിക്കാനെത്തി. വടക്ക് കിഴക്കന്‍ ബ്രസീലിലെ റിചാവോ ദസ് നെവസ് പട്ടണത്തിലെ റൊസാഞ്ചെല അല്‍മെഡ ഡോസ് സാന്റോസ്(37) എന്ന യുവതിയാണ് മരണ ശേഷവും പ്രദേശവാസികളേയും കുടുംബാംഗങ്ങളേയും പേടിപ്പിച്ച് ആശയക്കുഴപ്പത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

യുവതിയുടെ കല്ലറ തുറന്ന കുടുംബാംഗങ്ങള്‍ക്ക് അവളെ ജീവനോടെ കണ്ടെത്താനായില്ല. എന്നാല്‍ ശവപ്പെട്ടിക്കുള്ളില്‍ കിടന്ന് രക്ഷപ്പെടാന്‍ അവള്‍ നടത്തിയ ശ്രമങ്ങള്‍ കാണാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അവകാശപ്പെടുന്നു. യുവതിയുടെ കയ്യിലും നെറ്റിയിലും മുറിവുകളുണ്ട്‌. എന്നാല്‍ മരിക്കുന്ന സമയം ഇതുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വാദം. 

ശവപ്പെട്ടിക്കുള്ളില്‍ അടര്‍ന്നു കിടക്കുന്ന നഖങ്ങള്‍ അവള്‍ രക്ഷപെടാന്‍ ശ്രമിച്ചതിന്റെ ഫലമാണെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. എന്നാല്‍ രണ്ട് ഹൃദയാഘാതങ്ങള്‍ നേരിട്ട അല്‍മെയിഡ ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് മരിച്ചു എന്നാണ് ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ശവക്കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ തണുത്ത് വിറച്ച ശരീരത്തിന് പകരം അല്‍മെയിഡയുടേത് ചൂടുള്ള ശരീരമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.  

എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ അലര്‍ച്ച കല്ലറയില്‍ നിന്നും കേട്ടു എന്നത് കള്ളമാകാമെന്നാണ് പൊലീസിന്റെ നിഗമനം. കല്ലറ തുറന്നു പരിശോധിച്ച ബന്ധുക്കള്‍ നിയമനടപടിയും നേരിടേണ്ടി വന്നേക്കും.