വിമാന യാത്രക്കിടെ അടിവസ്ത്രം ഉണക്കി യുവതി; വീഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2018 11:48 AM  |  

Last Updated: 20th February 2018 11:48 AM  |   A+A-   |  

underwear

 

ദിലീപിന്റെ കുബേരന്‍ എന്ന സിനിമ നമ്മളെ വളരെ അധികം ചിരിപ്പിച്ചിട്ടുണ്ട്. ഇതിലെ ഒരു സീനിലൂടെയാണ് ഓവനില്‍ വെച്ച് അടിവസ്ത്രവും ഉണക്കാം പറ്റുമെന്ന് മലയാളികള്‍ മനസിലാക്കിയത്. അതുപോലെ വലിയ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് അജ്ഞാതയായ വിമാന യാത്രിക. വിമാനത്തിലിരുന്ന് നനഞ്ഞ അടിവസ്ത്രം ഉണക്കാനുള്ള എളുപ്പവഴിയാണ് യുവതി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഇരിക്കുന്ന സീറ്റിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറിലൂടെ അടിവസ്ത്രം ഉണക്കുകയാണ് ഇവര്‍. 

ഒരു നാണവുമില്ലാതെ കൈ ഉയര്‍ത്തിപ്പിടിച്ച് അടിവസ്ത്രം ഉണക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന്‍ പകര്‍ത്തിയതോടെയാണ് പുത്തന്‍ ഐഡിയ പുറത്തുവന്നത്. തുര്‍ക്കിയില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കുള്ള യൂറല്‍ എയര്‍ലൈന്‍ വിമാനത്തിലായിരുന്നു സംഭവം. അടിവസ്ത്രം ഉണക്കല്‍ കണ്ട് സഹയാത്രികര്‍ ആദ്യം ഒന്ന് ഞെട്ടി. എന്നാല്‍ ഇതൊന്നും യുവതിയെ ബാധിച്ചില്ല. 20 മിനിറ്റ് നേരം എടുത്ത് അവര്‍ തന്റെ അടിവസ്ത്രം ഉണക്കിയെടുക്കുക തന്നെ ചെയ്തു. പക്ഷേ ബുദ്ധിമുട്ട് മുഴുവന്‍ കാഴ്ചക്കാര്‍ക്കായിരുന്നു. 

 

എയര്‍ വെന്റ് കൂട്ടിവെക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം എല്ലാവരും ശ്രദ്ധിച്ചെങ്കിലും ആരും ഇതിനെതിരേ പ്രതികരിച്ചില്ല. ചിലര്‍ വിചാരിച്ചത് യുവതിയുടെ കുട്ടികളുടെ അടിവസ്ത്രം ഉണക്കുകയായിരിക്കുമെന്നാണ്. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും ഇതും അംഗീകരിക്കാനായില്ല. വളരെ താല്‍പ്പര്യത്തോടെ യുവതിയുടെ പ്രവൃത്തികള്‍ നോക്കിനില്‍ക്കുക മാത്രമാണ് സഹയാത്രികര്‍ ചെയ്തത്.